Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഒട്ടുമേ പ്രതീക്ഷിച്ചില്ല... ഒട്ടേറെ പേര്‍ക്ക് പ്രചോദനമാകുന്ന ആനി ശിവയുടെ ജീവിതത്തെ വിമര്‍ശിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് എതിരെ കേസ്; സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി കടുപ്പിക്കുന്നു; വീണ്ടും ഫേസ് ബുക്ക് പോസ്റ്റിട്ട് സംഗീത ലക്ഷ്മണ

09 JULY 2021 08:30 AM IST
മലയാളി വാര്‍ത്ത

ആനി ശിവയ്‌ക്കെതിരെ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ആനി ശിവയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ലക്ഷ്മണയ്ക്ക് എതിരെ കഴിഞ്ഞ ദിവസമാണ് കേസ് എടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ ടി ആക്ട് എന്നീ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

 



എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എസ് ഐ ആയി ആനി ശിവ ചുമതലയേറ്റ് എടുത്തതിന് പിന്നാലെയായിരുന്നു സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൈയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള്‍ മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും എന്നരീതിയിലായിരുന്നു പരിഹാസം.

ഒട്ടേറെ പേര്‍ക്ക് പ്രചോദനമാകുന്ന ആനി ശിവയുടെ ജീവിതം അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലായിരുന്നു. പതിനെട്ടാം വയസില്‍ വീട്ടുകാരെ ധിക്കരിച്ച് ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം വിവാഹം കഴിച്ച ആനി ഒരുമിച്ച് പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുപതാം വയസില്‍ കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്ത അവര്‍ ഡിസ്റ്റന്‍സായി എം എ പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ എസ് ഐ പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്തി തന്റെ ആഗ്രഹം നിറവേറ്റുകയായിരുന്നു.

 



ദുരിത ജീവിത സാഹചര്യങ്ങളിലൂടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കഴിഞ്ഞ ദിവസമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആനി ശിവ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കേസെടുത്തത്. ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ബുധനാഴ്ചയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അതേസമയം. കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ സംഗീത ലക്ഷ്മണ 'എസ്‌ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്‌റ്റേഷനല്ലേ? ഐആം വെയ്റ്റിങ്' എന്ന് വീണ്ടും പോസ്റ്റിട്ടു. ചാനലുകളില്‍നിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്. വിദേശത്തുനിന്നു വരെ വിളികള്‍ വന്നു തുടങ്ങിയപ്പോള്‍ അന്വേഷിച്ചു.

 



അങ്ങനെയാണ് പ്രതിയായ വിവരം അറിഞ്ഞതെന്നും എഫ്‌ഐആര്‍, എഫ്‌ഐഎസ് റെക്കോര്‍ഡുകള്‍ ലഭിച്ചിട്ടില്ല, കിട്ടിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും എഴുതിയിട്ടുണ്ട്. മുന്‍ ഐജി കെ. ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷകയായ സംഗീത.

ആനി ശിവ സെന്‍ട്രല്‍ സ്‌റ്റേഷന്‍ ചുമതല ഏല്‍ക്കുന്നതിനു മുന്‍പ് അവരുടെ ജീവിതം സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും വൈറലായതിനു പിന്നാലെയായിരുന്നു സംഗീത ലക്ഷ്മണ സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ പോസ്റ്റിട്ടത്. ഇതു തുടര്‍ന്നതോടെയാണ് പരാതി നല്‍കാന്‍ ആനി ശിവ മുതിര്‍ന്നത്. വരും ദിവസം ഇവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

 



നാരങ്ങ വെള്ളവും ഐസ്‌ക്രീമും വിറ്റുനടന്ന വര്‍ക്കല ബീച്ച് ഉള്‍പ്പെടുന്ന പ്രദേശത്തെ സ്‌റ്റേഷനില്‍ എസ്‌ഐആയി ചുമതല ഏറ്റെടുത്തത് സഹപ്രവര്‍ത്തകരില്‍ ഒരാളോടു പങ്കുവച്ചതിനു പിന്നാലെയാണ് ഇവരുടെ ജീവിതം പുറം ലോകമറിയുന്നത്. തൊട്ടു പിന്നാലെ ഇവര്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ഇവരുടെ ആഗ്രഹപ്രകാരം എറണാകുളം ജില്ലയിലേക്കു സ്ഥലംമാറ്റവും ലഭിച്ചു.

 

 

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (3 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (3 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (4 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (4 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (4 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (5 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (6 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (7 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (7 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (7 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (7 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (7 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (7 hours ago)

Malayali Vartha Recommends