Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കൈവിട്ട വാക്കാണ് സത്യം... ആദ്യഘട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചതോടെ കേസെല്ലാം തീര്‍ന്നെന്ന് പറഞ്ഞ് അനുഭവങ്ങള്‍ പാളീച്ചകള്‍ സിനിമയാക്കാനിരുന്ന ആയിഷ സുല്‍ത്താന പെട്ടുപോയി; ഫഌറ്റ് റെയ്ഡ് ചെയ്തതായി ആയിഷ സുല്‍ത്താന; വീണ്ടും ചോദ്യം ചെയ്തു

09 JULY 2021 08:36 AM IST
മലയാളി വാര്‍ത്ത

ചാനലുകളില്‍ കൈവിട്ട വാക്കിന് ആയിഷ സുല്‍ത്താന വീണ്ടും നക്ഷത്രമെണ്ണുകയാണ്. ആദ്യഘട്ട ചോദ്യം ചെയ്യല്‍ കഴിഞ്ഞതോടെ എല്ലാം തീര്‍ന്നെന്നു കരുതി അനുഭവങ്ങള്‍ വച്ച് സിനിമ പിടിക്കുമെന്നാണ് ആയിഷ സുല്‍ത്താന പറഞ്ഞത്. അതും വിനയാകുന്ന കാഴ്ചയാണ് കണ്ടത്. വീണ്ടും ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്തു.

പോലീസ് തന്നെ ബുദ്ധിമുട്ടിക്കാന്‍ മാത്രമാണ് ചോദ്യംചെയ്യുന്നതെന്നും തന്റെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്‌തെന്നും ആയിഷ സുല്‍ത്താന തന്നെയാണ് വെളിപ്പെടുത്തിയത്. രാജ്യദ്രോഹ കേസില്‍ പോലീസ് ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

 



തന്നെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് തന്നെ നിരന്തരം ചോദ്യംചെയ്യുന്നത്. തന്റെ ഫ്‌ളാറ്റ് പോലീസ് റെയ്ഡ് ചെയ്തു. ചിലരുടെ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും ആയിഷ സുല്‍ത്താന പറഞ്ഞു. പരിശോധനയും ചോദ്യം ചെയ്യലും അടക്കമുള്ള ബുദ്ധിമുട്ടിക്കാനുള്ള നടപടികള്‍ ഇനിയും ഉണ്ടാകും. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ആയിഷ സുല്‍ത്താന പറഞ്ഞു.

ഉച്ചയ്ക്ക് 2.45ഓടെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആയിഷ സുല്‍ത്താനയുടെ കാക്കനാട്ടെ ഫഌറ്റില്‍ എത്തിയത്. അഞ്ചുമണി വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ആയിഷ സുല്‍ത്താനയുടെ സഹോദരന്റെ ലാപ്‌ടോപ്പ്, ബാങ്ക് രേഖകള്‍ തുടങ്ങിയവ പരിശോധിച്ചു.

 



സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്‌ക്കെതിരെ പരാതി നല്‍കിയത്. നേരത്തെ കേസില്‍ ആയിഷയെ ലക്ഷദ്വീപില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നീതി തന്നോടൊപ്പമാണെന്നും ആദ്യം ജാമ്യം ലഭിച്ചപ്പോള്‍ ആയിഷ സുല്‍ത്താന പറഞ്ഞിരുന്നു. പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അതിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് ഈ വിധിയിലൂടെ നിയമം പറയുന്നതെന്നും ആയിഷ സുല്‍ത്താന പറഞ്ഞു.

 



ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് സി. അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതി പ്രകാരം ആയിഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് ലക്ഷദ്വീപ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ആയിഷക്ക് കോടതി ഇടക്കാല ജാമ്യം നല്‍കുകയും മുന്‍കൂര്‍ ജാമ്യം നല്‍കുകയുമായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം പിന്‍വലിച്ചു. കേസ് തുടരുമെന്നാണ് കോടതി അറിയിച്ചത്.

ഏഴാം തീയതി ചാനല്‍ ചര്‍ച്ചക്കിടെ എന്റെ വായില്‍നിന്ന് വീണ് പോയ വാക്കാണ് എന്നാണ് ആയിഷ സുല്‍ത്താന പറഞ്ഞത്. അത് അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പിറ്റേന്ന് തന്നെ പറഞ്ഞിട്ടും ഇവര്‍ എനിക്കെതിരേ പരാതിയുമായി പോവുകയായിരുന്നു. എനിക്കെതിരേ കൃത്യമായ ഗൂഢാലോചന നടക്കുന്നുണ്ട്. ആരൊക്കെയാണ്, എന്തൊക്കെയാണ് എന്നുള്ളതെല്ലാം വ്യക്തമാണ്.

 

 



അവരുടെ ഗൂഢാലോചന സംബന്ധിച്ചുള്ള വോയിസ്‌ക്ലിപ്പുകള്‍ പലതും പുറത്ത് വന്നിരുന്നു. എന്നെ ഒരു പാകിസ്താന്‍കാരിയാക്കാനുള്ള വെമ്പലാണ് അവരില്‍ ഞാന്‍ കാണുന്നത്. പാകിസ്താന്‍ ഇത് ആഘോഷിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി തന്നെ പറയുന്ന വീഡിയോ കണ്ടിരുന്നു.

ഇത് മാധ്യമ ശ്രദ്ധ കിട്ടുന്ന കാര്യമാണ്, എന്നെ ഒറ്റപ്പെടുത്തണം എന്നെല്ലാം വീഡിയോയില്‍ പറഞ്ഞിരുന്നു. എന്റെ പിന്നിലുള്ളത് ആരാണ്, ഞാന്‍ ആരാണ്, എന്താണ് എന്നുള്ളതെല്ലാം അന്വേഷിക്കുകയാണ്. പ്രതികരിക്കുന്ന പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ശബ്ദം ഇല്ലാതാക്കുകയെന്നതാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് നിയമം നമ്മളോട് പറയുന്നതെന്നും ആയിഷ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (3 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (3 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (4 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (4 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (4 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (5 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (6 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (7 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (7 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (7 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (7 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (7 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (7 hours ago)

Malayali Vartha Recommends