ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ! കൊടകര കവര്‍ച്ച കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം പുറത്ത് വന്നപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച്ച... അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകർ

കൊടകര കവര്‍ച്ച കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വെളിയില്‍ വന്നപ്പോള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു ബിജെപി പ്രവര്‍ത്തകര്‍.
ഒന്നര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണ് ഹാജരായതെന്നും കേസുമായി ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
ഉദ്യോഗസ്ഥര്‍ എന്തൊക്കെയാണ് ചോദിച്ചതെന്നു അവര്‍ക്കും അറിയില്ല, എനിക്കും അറിയില്ല എന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. കവര്‍ച്ചകേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് സുരേന്ദ്രനെ പൊലീസ് വിളിപ്പിച്ചത്.
മൂന്നരക്കോടി രൂപ കവര്‍ന്ന ദിവസം പുലര്‍ച്ചെ കെ സുരേന്ദ്രന്‍റെ മകന്‍റെ ഫോണിലേക്ക് ധര്‍മ്മരാജന്‍ വിളിച്ചിരുന്നു.
ഇതു കൂടാതെ കോന്നിയില്‍ കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്‍റെ തെളിവുകളും ഉണ്ടെന്നാണ് പോലീസിന്റെ പക്ഷം.
നഷ്‌ടപ്പെട്ട കുഴല്‍പ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. നേരത്തെ ജൂലായ് ആറിന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നതെങ്കിലും കെ സുരേന്ദ്രന്‍ കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha