മന്ത്രി കെ. രാധാകൃഷ്ണന് ഫോണിലൂടെ ഭീഷണി സന്ദേശം; സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

മന്ത്രി കെ. രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്ത് ആണ് അറസ്റ്റിലായത്. പട്ടികജാതി വികസന ഫണ്ടിലെ ക്രമക്കേട് തടയാന്‍ ശ്രമിച്ച തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് ചൊവ്വാഴ്ചയാണ് മന്ത്രി വെളിപ്പെടുത്തിയത്.
പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആക്ഷേപത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഓഫീസിലെ ലാന്റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha