ശക്തമായ കാറ്റില്‍ ട്രെയിന് മുകളില്‍ തെങ്ങ് പിഴുത് വീണു; കോഴിക്കോട് - കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റില്‍ ട്രെയിന് മുകളില്‍ തെങ്ങുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഇന്നു വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് പിഴുത് വീഴുകയായിരുന്നു. റെയില്‍വെ വൈദ്യുതി ലൈനിന് മുകളിലൂടെയാണ് തെങ്ങ് വീണത്.
ഇതേ തുടര്‍ന്ന് കോഴിക്കോട് - കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൊട്ടടുത്ത ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍റെയും യാത്ര മുടങ്ങി. റെയില്‍വെ ഇലട്രിക് ലൈനിലാണ് തെങ്ങ് വീണത്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
https://www.facebook.com/Malayalivartha