ഭാഗ്യശാലി ആരാവും ? തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് പുറത്തിറങ്ങും..... ടിക്കറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പുറത്തിറക്കുക

ഭാഗ്യശാലി ആരാവും ? തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് പുറത്തിറങ്ങും.....12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപ വിലയുള്ള ടിക്കറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പുറത്തിറക്കുക.
സെപ്തംബര്‍ 19ന് നറുക്കെടുക്കും. രണ്ടാം സമ്മാനമായി ആറുപേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്ബരയിലും രണ്ടുപേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനം ഓരോ സീരീസിലും രണ്ടുപേര്‍ക്ക് വീതം 10 ലക്ഷം. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്ക്. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക്.
കോവിഡായതിനാല്‍ നിര്‍ത്തിവച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറിയില്‍ ചിലതിന്റെ നറുക്കെടുപ്പ് വെള്ളിയാഴ്ച മുതല്‍ പുനരാരംഭിക്കും. വെള്ളിയാഴ്ച നിര്‍മ്മല്‍, ചൊവ്വാഴ്ച സ്ത്രീശക്തി നറുക്കെടുക്കും. ആഗസ്ത് 15വരെ ആഴ്ചയില്‍ മൂന്ന് നറുക്കെടുപ്പ് വീതം ഉണ്ടാകും.
"
https://www.facebook.com/Malayalivartha