Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഓഫീസ് പരിസവും അതിനുവേണ്ടി... അവസാനം പേടിച്ചത് തന്നെ സംഭവിച്ചു; ശില്‍പ ഷെട്ടിയെ അന്വേഷണ സംഘ ചോദ്യം ചെയ്തു; ഓഫീസ് പരിസരം നീലച്ചിത്ര നിര്‍മ്മാണത്തിലെ നിര്‍ണായക റോള്‍; ദുരൂഹത നിറഞ്ഞ കുന്ദ്രയുടെ സങ്കേതം

24 JULY 2021 10:17 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരമായി വിലസിയ ശില്‍പാ ഷെട്ടിയെ സംബന്ധിച്ച് തികച്ചും നാണക്കേടിന്റെ ദിനങ്ങളാണ് കടന്ന് പോകുന്നത്. ശില്‍പയെ അന്വേഷണ സംഘം ചോദ്യം ചെയ്യില്ലെന്ന് കരുതിയെങ്കിലും അത് സംഭവിച്ചു. നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയില്‍ റെയ്ഡ് നടത്തി.

ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി. അതിനിടെ, ഈ വിഡിയോകള്‍ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈല്‍ ആപ്പിന് 20 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിര്‍മാതാക്കളില്‍ നിന്നു വിഡിയോ വാങ്ങിയും ഇതില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

അതേസമയം ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശില്‍പ ഷെട്ടി രംഗത്തെത്തി. ഈ സമയത്തെയും അതിജീവിക്കും എന്നര്‍ഥമുള്ള വരികളാണ് ശില്‍പ ഷെട്ടി കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ വാക്കുകളാണ് ഇതിനായി ശില്‍പ കടമെടുത്ത്. താന്‍ വായിക്കുന്ന പുസ്തകത്തിലെ ഒരു പേജിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് നടി പങ്കുവച്ചത്.

'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല.' ഇങ്ങനെയാണ് അതിലെ വാചകങ്ങള്‍. തന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ ബന്ധപ്പെടുത്തിയാണ് നടിയുടെ ഈ കുറിപ്പെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് വ്യവസായിയും ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതത്. കൂടുതല്‍ പ്രമുഖര്‍ ഉള്‍പ്പെടുന്നെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അശ്ലീലച്ചിത്രം നിര്‍മിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈയില്‍ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉള്‍പ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയില്‍ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

സിനിമയിലും ടെലിവിഷന്‍ രംഗത്തും അവസരം തേടി രാജ്യത്തിന്റെ പല മേഖലകളില്‍ നിന്നും മുംബൈയിലെത്തുന്ന യുവതികള്‍ക്കിടയിലാണു സംഘം വലവിരിച്ചത്. വെബ് സീരീസുകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഇവരെ സമീപിച്ചിരുന്നത്. അശ്ലീലവിഡിയോ ആണെന്നറിയുമ്പോള്‍ പിന്മാറുന്നവരെ ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കും. 25,000 രൂപയാണു വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം.

ഒന്നോ രണ്ടോ ലക്ഷം മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ ആപ്പുകളില്‍ ഇടംപിടിക്കുമ്പോള്‍ വരിസംഖ്യാവരുമാനമായി പ്രതിദിനം ലക്ഷങ്ങളാണു നിര്‍മാതാക്കളുടെ പോക്കറ്റില്‍ എത്തുന്നതെന്ന് അന്വേഷണസംഘം പറയുന്നു. ഇത് 8 ലക്ഷംവരെയുയര്‍ന്നു. സമൂഹമാധ്യമങ്ങളിലാണ് ആപ്പുകളെക്കുറിച്ചുള്ള പരസ്യം നല്‍കിയിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്നു ഫെബ്രുവരി ആദ്യം മഡ് ഐലന്‍ഡില്‍ പൊലീസ് നടത്തിയ പരിശോധനയാണു കേസില്‍ വഴിത്തിരിവായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends