Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

കാനത്തിന് ഒരു സംശയം ശശീന്ദ്രനെ എ കെ 47 നാക്കിയത് പിണറായിയോ? സി പി എമ്മിന്റെ പിന്തുണയില്ലാതെ എ കെ ശശീന്ദ്രനെ പോലൊരു ആളില്ലാ പാര്‍ട്ടിയുടെ മന്ത്രി എ കെ 47 പോലെ പെരുമാറുമോ?

24 JULY 2021 11:34 AM IST
മലയാളി വാര്‍ത്ത

സി പി ഐ ക്കും കാനത്തിനും ഒരു സംശയം. ആ സംശയം തീര്‍ത്തും ന്യായമാണ്.

സി പി എമ്മിന്റെ പിന്തുണയില്ലാതെ എ കെ ശശീന്ദ്രനെ പോലൊരു ആളില്ലാ പാര്‍ട്ടിയുടെ മന്ത്രി എ കെ 47 പോലെ പെരുമാറുമോ? അങ്ങനെയാണ് ശശീന്ദ്രനെ നല്ല നിലയില്‍ നന്നാക്കാന്‍ സിപിഐ തീരുമാനിച്ചത്.

 



എ.കെ. ശശീന്ദ്രനെതിരെ അതി ശക്തമായാണ് സിപിഐ രംഗത്തുള്ളത്. ശശീന്ദ്രന്‍ ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ മുന്നണിയുടെ ഐക്യത്തിന് മങ്ങലേല്ക്കുമെന്ന ഭീഷണിയാണ് സി പി ഐ മുഴക്കുന്നത്.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടാണ് ഇക്കാര്യം കോടിയേരിയെ അറിയിച്ചത്. എ വിജയരാഘവനുമായി ഇതിന് മുമ്പ് പല തവണ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കോടിയേരിയും പിണറായിയും കൂടിയാലോചന നടത്തി ഇതില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കണമെന്നുമാണ് കാനത്തിന്റെ ആവശ്യം.

 

 



ശശീന്ദ്രന്‍ സി പി ഐ ക്കെതിരെ നിലപാട് തുടര്‍ന്നാല്‍ ഫോണ്‍ വിളി കേസില്‍ സി പി ഐ ശശീന്ദ്രനെതിരെ രംഗത്തിറങ്ങുമെന്ന മുന്നറിയിപ്പും കാനം നല്‍കിയിട്ടുണ്ട് . ഫോണ്‍ വിളി കേസില്‍ ശശീന്ദ്രനെ തങ്ങള്‍ ഒഴിവാക്കി വിട്ടതു കൊണ്ടാണ് ഇത്തരത്തില്‍ അദ്ദേഹം വീണ്ടും സി പി ഐക്കെതിരെ രംഗത്തിറങ്ങുന്നതെന്ന് പ്രമുഖ സി പി ഐ നേതാക്കള്‍ പോലും കരുതുന്നു.

വിവാദ മരം മുറിയ്ക്ക് ഇടയാക്കിയ റവന്യൂ ഉത്തരവിനെ സഭയില്‍ തള്ളിപ്പറഞ്ഞതാണ് വനം മന്ത്രി എകെ ശശീന്ദ്രനെതിരെ സിപിഐ രംഗത്തെത്താന്‍ കാരണം. റവന്യൂ ഉത്തരവ്, വനംവകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതാണെന്ന് മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിര്‍ദേശവും വനം വകുപ്പ് നല്‍കിയിരുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. റവന്യൂ വകുപ്പിനെ പൂര്‍ണമായും തള്ളുന്നതാണ് വനംമന്ത്രിയുടെ നിലപാട്. വനം വകുപ്പും കഴിഞ്ഞ സര്‍ക്കാരില്‍ സി പി ഐ യുടെ കൈയിലായിരുന്നു.. മുട്ടില്‍ മരംമുറി കേസിനെ കുറിച്ചുള്ള പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതോോടെയാണ് സി പി ഐ യില്‍ നിന്നും വനം വകുപ്പ് മാറ്റിയത്.

 



ഇതില്‍ സി പി ഐ ക്ക് പ്രതിഷേധമുണ്ട്. അതിനിടയിലാണ് ശശീന്ദ്രനെ വകുപ്പ് ഏല്‍പ്പിച്ചത്. ശശീന്ദ്രനെ വകുപ്പ് ഏല്‍പ്പിച്ച ദിവസം മുതല്‍ സി പി ഐ ക്ക് കഷ്ടകാലം തുടങ്ങി. സി പി ഐ യെ ലക്ഷ്യമിട്ടാണ് ശശീന്ദ്രന്‍ നീങ്ങുന്നത്. സി പി എമ്മിന്റെ പിന്തുണയില്ലാതെ ഇതിന് കഴിയില്ലെന്ന് സി പി ഐ കരുതുന്നു. എന്‍ സി പി ക്ക് സി പി എം, മുക്കു കയര്‍ ഇടുന്നില്ലെന്ന ശക്തമായ പ്രതിഷേധം സി പി ഐ ക്കുണ്ട്.


2020 ഒക്ടോടോബര്‍ 24 നുള്ള റവന്യൂ വകുപ്പ് ഉത്തരവ് വനംവകുപ്പിന്റെ നിലപാടിന് വിരുദ്ധമാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു.



പ്രസ്തുത ഉത്തരവ് വനം വകുപ്പിന് ലഭിച്ചെങ്കിലും നടപ്പാക്കാനുള്ള നിര്‍ദ്ദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആര്‍ക്കും നല്‍കിയിട്ടില്ല.

റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈട്ടി, തേക്ക് തുടങ്ങിയ സര്‍ക്കാര്‍ മരങ്ങള്‍ സ്വകാര്യ മേഖലയില്‍ നിന്നും സ്വകാര്യ കൈവശ ഭൂമിയില്‍ നിന്നും കടത്താന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പിന് അറിയാമായിരുന്നു. മുറിക്കപ്പെട്ട സര്‍ക്കാര്‍ വക തടികള്‍ കസ്റ്റഡിയില്‍ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടെങ്കിലും ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. എന്നാല്‍ ഏറ്റവും വലിയ വനം കൊള്ള എന്ന സതീശന്റെ നിലപാടിനോട് മന്ത്രിയും യോജിച്ചു.

 



നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസ്താവന കേട്ടാല്‍ റവന്യു വകുപ്പ് ഭരിക്കുന്നത് പ്രതിപക്ഷമാണെന്ന് തോന്നും എന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നത്. ഇങ്ങനെയാണ് പ്രതിപക്ഷം പറയുന്നതെങ്കില്‍ സി പി ഐ യുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.

ചുരുക്കി പറഞ്ഞാല്‍ സി പി ഐ യെ കൊല്ലാന്‍ സി പി എമ്മും എന്‍ സി പി യെ കൊല്ലാന്‍ സി പി ഐ യും തീരുമാനിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (15 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (27 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (31 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (36 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (53 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends