ചേർത്തലയിൽ കുട്ടികളെ നോക്കാൻ വീട്ടിൽ വിളിച്ചുവരുത്തിയ ഭാര്യാസഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരിയുടെ ഭർത്താവ് ഒളിവിൽ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയെ ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ ആണ് മരിച്ചത്. സഹോദരി ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ വീട്ടിൽ നിന്ന് കാണാതായി.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സഹോദരിയ്ക്ക് ഇന്നലെ രാത്രി ജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതിഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാരും പൊലീസും നടത്തിയ അന്വഷത്തിലാണ് മൃതദേഹം കണ്ടത്തിയത്. പട്ടണക്കാട് പൊലീസ് അന്വഷണം തുടങ്ങി.
https://www.facebook.com/Malayalivartha























