Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

കരുവന്നൂർ ബാങ്കുവഴി സോഷ്യലിസം നടപ്പാക്കിത്തുടങ്ങി... ‌കള്ളക്കടത്തും പൊട്ടിക്കലും നിയമപരമാക്കണം.... തുറന്നടിച്ച് ബിജെപി....

24 JULY 2021 10:38 AM IST
മലയാളി വാര്‍ത്ത

കരുവന്നൂർ സഹകരണബാങ്കിൽ നടന്ന 100 കോടിയുടെ തട്ടിപ്പ് കേസിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് പി.ആർ. ശിവശങ്കർ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏതാണ്ട് 63 ദിവസം കഴിഞ്ഞപ്പോഴേക്കും കമ്മ്യൂണിസം നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂർ സഹകരണ ബാങ്കുവഴി നടപ്പിലാക്കുന്നു എന്നാണ് അദ്ദേഹം പരിഹസിച്ചത്.

കേരളാ ബാങ്കിന്റെ ചെയർമാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും, പൊട്ടിക്കലും നിയമപരമാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് അറിയുന്നു.

ഇതിന്റെ ഭാഗമായി കള്ളക്കടത്തും, പൊട്ടിക്കലും ഫെഡറൽ വ്യവസ്ഥയിൽ സ്റ്റേറ്റ് സബ്ജക്ട് ആയി പ്രഖ്യാപിക്കണമെന്നും സംസ്ഥാന നിയമസഭാ ഏകകണ്ഠമായി ഇത് ആവശ്യപ്പെടുമെന്ന് വാർത്തയുണ്ടെന്നും ശിവശങ്കർ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്....

സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ച കുത്തകള്‍ ജാഗ്രതൈ...

കമ്മ്യൂണിസവും സോഷ്യലിസവും ഒരുമിച്ച കരുവന്നൂര്‍ മോഡല്‍

അങ്ങിനെ ആ സുദിനം വന്നെത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഏതാണ്ട് 63 ദിവസം കഴിഞ്ഞപ്പോഴേക്കും കമ്മ്യൂണിസം നടപ്പാക്കിത്തുടങ്ങി.

അര്‍മാദിപ്പിന്‍... ആഹ്ലാദിപ്പിന്‍.

കൊറോണ ചൈനയില്‍ നിന്ന് ആദ്യം തൃശ്ശൂരില്‍ വന്നപോലെ കമ്മ്യൂണിസവും ചൈനയില്‍നിന്നാണോ എന്നറിയില്ല, നമ്മടെ തൃശ്ശൂരില്‍ വന്നെത്തി.

കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങി. കഴിഞ്ഞ കുറച്ചുമാസമായി കമ്മ്യൂണിസവും സോഷ്യലിസവും കൈകോര്‍ത്തു കരുവനൂരിലെ ബാങ്കില്‍ നിന്ന് ഇറങ്ങി ഇടവഴികളിലൂടെ നടന്നു എല്ലാ കമ്മ്യൂണിസ്‌റ് വിരുദ്ധരെയും , കുത്തകളെയും നോട്ടമിടുന്നതായി കേട്ടിരുന്നുവെന്ന് പാര്‍ട്ടിയുടെ ലോക്കല്‍ , ഏരിയ കമ്മിറ്റികള്‍ക്ക് സംശയമുണ്ടായിരുന്നതായി 'ദേഷ്യാഭിമാനി' ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

കരുവനൂരിലെ ബൂര്‍ഷ്വകള്‍ , പെറ്റി ബൂര്‍ഷ്വകള്‍ , കുത്തക മുതലാളിമാര്‍, സവര്‍ണ്ണ മൂരാച്ചികള്‍, ഹിന്ദുത്വ ശക്തികള്‍, കൂടാതെ വിജയ് മല്യ,നിരവ് മോഡി, മേഹുല്‍ചോസ്‌കി എന്നിവര്‍ കൂലിപണിയെടുത്തതെന്നും , ഓട്ടോറിക്ഷയോടിച്ചും കിട്ടിയതെന്നും , പെന്‍ഷന്‍ ആയപ്പോള്‍ കിട്ടിയതെന്നും ,

പട്ടിണികിടന്ന് ആശുപത്രിയിലെ ഓപ്പറേഷന് മാറ്റിവെച്ച പണമെന്നപേരില്‍ പേരുകള്‍ മാറ്റി നിക്ഷേപിച്ച കള്ളപ്പണം എല്ലാം ഇടതു സര്‍ക്കാര്‍ പിടിച്ചെടുത്തു പാവപ്പെട്ട പാര്‍ട്ടി സഖാക്കളുടെ പേരില്‍ മൂന്നാര്‍, മാട്ടുപ്പെട്ടി തുടങ്ങിയ ആദിവാസി ഗ്രാമങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് 'റിസോര്‍ട്ട്' പണിയുവാന്‍ പാവപ്പെട്ടവരുടെ പടനായകന്‍ സാക്ഷാല്‍ ബിജെയ്ന്‍ രണ്ടാമന്‍ രഹസ്യമായി അനുവാദം നല്‍കുകയായിരുന്നു.

ഇത് സാക്ഷാല്‍ 'കാറല്‍മാര്‍ക്‌സ്' പോലും പ്രവചിക്കാത്ത, ചെ പോലും ചിന്തിക്കാത്ത സാമ്പത്തിക വിപ്ലവമാണ് എന്ന് പ്രമുഖ ചിന്തകനും പാര്‍ട്ടിയുടെ കാണപ്പെട്ട താത്വിക ആചാര്യനായുമായ പി ബി അംഗം എം എ ശിശു പറഞ്ഞു.

ഈ സാമ്പത്തിക വിപ്ലവം കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലും അമിത് ഷാ യുടെ കഴുകന്‍ കണ്ണുകള്‍ പതിയുംമുമ്പ് നടപ്പാക്കുക എന്നതിലാണ് പാര്‍ട്ടിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതെന്ന് അമേരിക്കന്‍ ചാര സംഘടനപോലും ഭയന്ന് നിരന്തരം പേര് രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാമ്പത്തിക വിദഗ്ധനും, കേരളത്തിന്റെ ധനകമ്മി വെറും അഞ്ചുവര്‍ഷംകൊണ്ടു ഇരട്ടിയാക്കിയ ആളുമായ സഖാവ് അപ്പോത്തിക്കിരി തോമാച്ചന്‍ പറഞ്ഞു. മാത്രമല്ല കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ആവശ്യത്തിന് പണം ,

അല്ലെങ്കില്‍ നോട്ട് അവിടെ ഇല്ലെങ്കില്‍ അടുത്തുള്ള ദേശാഭിമാനി പ്രെസ്സില്‍ അച്ചടിച്ച നോട്ട് നല്‍കിയാല്‍ പോരെ എന്നും, RBI ഗവര്‍ണ്ണര്‍ക്ക് പകരം ഞാന്‍ ഒപ്പിടാന്‍ തെയ്യാറാണെന്നും , ഇനി അതും പോരെങ്കില്‍ പകരം കേരള ലോട്ടറിയുടെ അതെ തുകയുടെ ടിക്കറ്റു നല്‍കിയാലും പോരെ എന്നും അദ്ദേഹം ചോദിച്ചു.

ഈ വിപ്ലവകരമായ ആശയം കേട്ടതോടുകൂടി അന്തരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളായ ജെപി മോര്‍ഗന്‍ , ഗോള്‍ഡ്മാന്‍ സാക്സ് എല്ലാം പൂട്ടിപ്പോവുകയും, ആ പണമെല്ലാം FDI ആയി കേരളതിലെ സഖാക്കള്‍ ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

പ്രത്യേക അറിയിപ്പ്: കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലെങ്കേരിയെ കൂടി നിയമിച്ചു കള്ളക്കടത്തും , പൊട്ടിക്കലും നിയപരമാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നു. ഇതിന്റെ ഭാഗമായി കള്ളക്കടത്തും, പൊട്ടിക്കലും ഫെഡറല്‍ വ്യവസ്ഥയില്‍ സ്റ്റേറ്റ് സബ്ജക്ട് ആയി പ്രഖ്യപിക്കണമെന്നും സംസ്ഥാന നിയമസഭാ ഏകകണ്ഠമായി ഇത് ആവശ്യപ്പെടുമെന്നും വാര്‍ത്തയുണ്ട്.

കരുവന്നൂരില്‍ DYFI ഇല്ലാണ്ടായിപ്പോയി പോയി,

ഇല്ലെങ്കില്‍ കാണിച്ചു താരാമായിരുന്നു.

ലാല്‍ സലാം സഖാവെ ..... ലാല്‍സലാം?? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (14 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (26 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (30 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (35 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (52 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends