സീരിയല്‍ നടിക്ക് പീഡനം: ടി.വി. സീരിയലുകളില്‍ കൂടുതല്‍ അവസരവും വിവാഹ വാഗ്ദാനവും നൽകി ഹോട്ടൽ മുറിയിൽ പീഡനം, പ്രശസ്ത താരങ്ങളുടെ മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തൃശ്ശൂരിൽ ടി.വി. സീരിയലുകളില്‍ കൂടുതല്‍ അവസരം ശരിയാക്കി നല്‍കാമെന്നും, വിവാഹം ചെയ്യാമെന്നും പ്രലോഭിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി സീരിയല്‍ നടിയെ പീഡിപ്പിച്ച കേസില്‍ മേക്കപ്പ് മാന്റെ ജാമ്യാപേക്ഷ തള്ളി.
പ്രതിയായ കൊടകര സ്വദേശി സിജിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ ആണ് തള്ളിയത്. കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലുമായിരുന്നു സംഭവം. സീരിയലുകളില്‍ പ്രധാന താരങ്ങളുടെ മേക്കപ്പ്മാനായി ജോലി ചെയ്യുന്ന പ്രതി വിവാഹവാഗ്ദാനം നല്‍കിയും തന്റെ സീരിയല്‍ ബന്ധം ഉപയോഗിച്ച് കൂടുതല്‍ അവസരം വാങ്ങിത്തരാമെന്നും പറഞ്ഞ് സീരിയല്‍ നടിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം. ഇയാള്‍ പ്രശസ്ത താരങ്ങളുടെ മേക്കപ്പ് മാനാണ്.
https://www.facebook.com/Malayalivartha




















