Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

കേരളത്തില്‍ 7.5 കോടി രൂപ വിലമതിക്കുന്ന ആംബർ ഗ്രിസ്

24 JULY 2021 12:23 PM IST
മലയാളി വാര്‍ത്ത

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക.സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. കോടികള്‍ വിലമതിക്കുന്ന ഈ ആംബര്‍ ഗ്രിസു(തിമിംഗല ഛര്‍ദി) മായി 5 പേര്‍ പിടിയിലായി. തമിഴ്നാട് ദിണ്ഡുക്കല്‍ വത്തലഗുണ്ട് സ്വദേശികളായ മുരുകന്‍, രവികുമാര്‍, തേനി പെരിയകുളം സ്വദേശി വേല്‍മുരുകന്‍, സേതു, മൂന്നാര്‍ സെവന്‍മല സ്വദേശിയായ മുനിയ സ്വാമി എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെയോടെ തമിഴ്നാട്ടില്‍ നിന്ന് പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് ഇവരെ ആംബര്‍ ഗ്രിസുമായി വനപാലകര്‍ പിടികൂടിയത്. വനം വകുപ്പ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ആഫീസര്‍ ഹരീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പഴയ മൂന്നാറിലെ ഒരു ലോഡ്ജ് ഉടമയായ മുരുകന് വില്‍ക്കാനായാണ് ആംബര്‍ ഗ്രിസ് പ്രതികള്‍ കൊണ്ടുവന്നതെന്നാണ് ലഭിച്ച വിവരം. ഇയാളെ പിടികൂടാനായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് റേഞ്ച് ആഫീസര്‍ പറഞ്ഞു.

കേരളത്തില്‍ ഇത് രണ്ടാം തവണയാണ് ആംബര്‍ ഗ്രിസ് പിടികൂടുന്നത്. തൃശൂര്‍ ചേറ്റുവയില്‍ 30 കോടി വില വരുന്ന 19 കിലോ വരുന്ന ആംബര്‍ ഗ്രിസുമായി മൂന്ന് പേര്‍ ഈ മാസം ഒമ്ബതിന് പിടിയിലായിരുന്നു. സുഗന്ധലേപന വിപണയില്‍ വന്‍ വിലയുള്ള ആംബര്‍ ഗ്രിസ് 1972ലെ വന്യജീവി നിയമ പ്രകാരം രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതാണ്. സുഗന്ധലേപനത്തിനായി അറബിനാടുകളില്‍ ആണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്. ഒമാന്‍ തീരം, ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്.

വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലും പിടികൂടി. സ്പേം തിമിംഗലങ്ങളുടെ ആമാശയത്തിൽ രൂപപ്പെടുന്ന ദഹനത്തിന് സഹായിക്കുന്ന സ്രവമാണ് ആംബർഗ്രിസ്. തിമിംഗലങ്ങൾ വിസർജ്യമായാണ് ഇവ പുറംതള്ളുന്നത്. ചാര നിറത്തിലോ കറുപ്പ് നിറത്തിലോ ഖരരൂപത്തിൽ മെഴുക് പോലെയാണ് ഇവ കാണുക. തിമിംഗലങ്ങൾ കഴിക്കുന്ന വളരെ കട്ടിയുള്ള വസ്തുക്കളുടെ ദഹനത്തിനാണ് ആംബർഗ്രിസ് എന്ന ഈ സ്രവം സഹായിക്കുന്നതെന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്.

തിമിംഗലങ്ങൾ പുറംതള്ളുന്ന ഇവ ആദ്യം ദ്രവ രൂപത്തിലായിരിക്കും അതിനു ദുർഗന്ധമായിരിക്കും, എന്നാൽ പഴക്കം ചെല്ലും തോറും അവ ഖരരൂപത്തിൽ ആവുകയും അതിനൊരു സുഗന്ധം ലഭിക്കുകയും ചെയ്യും. ആംബർഗ്രിസ് കടലിലൂടെ ഒഴുകിനടക്കുകയും തീരത്തു അടിയുകയും ചെയ്യാറുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രസീൽ, മഡഗാസ്കർ തീരങ്ങളിലും ആഫ്രിക്ക, കിഴക്കേ ഇന്ത്യൻ ദ്വീപുകളിലും, മാലിദ്വീപ്, ചൈന, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, എന്നീ രാജ്യങ്ങളുടെ തീരങ്ങളിലും ആംബർഗ്രിസ് കാണാറുണ്ട്.

എന്താണ് ആംബർഗ്രിസിന് ഇത്ര വില?

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്ന പേരിലൊക്കെയാണ് ആംബർഗ്രിസ് അറിയപ്പെടുന്നത്. ഇതിന്റെ മൂല്യം കൊണ്ടാണ് ഇവയ്ക്ക് ഇത്തരമൊരു പേരു ലഭിച്ചതും. ഏകദേശം ഒരു കിലോ തൂക്കം വരുന്ന ആംബർഗ്രിസിന് ഒരു കോടി വരെ വില വരുമെന്ന് പറയുന്നു.

ആംബർഗ്രിസിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആംബറിൻ എന്ന വസ്തു സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നവയാണ്. ദീർഘനേരം സുഗന്ധം നിലനിൽക്കും എന്നതാണ് ഇവ സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കാൻ കാരണം. വിദേശ രാജ്യങ്ങളിലെ വലിയ പെർഫ്യൂം ബ്രാൻഡുകളാണ് ആംബർഗ്രിസ് പെർഫ്യുമുകളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഇതിനു ഇത്രയും അധികം വില വരുന്നത്.

എന്തുകൊണ്ടാണ് ആംബർഗ്രിസ് വിൽക്കുന്നത് കുറ്റമാകുന്നത്?

ഇന്ത്യയിലെ വന്യ ജീവി സംരക്ഷണ നിയമം പ്രകാരം വംശനാശ ഭീഷണി നേരിടുന്ന വർഗമാണ് തിമിംഗലങ്ങൾ. 1970ലാണ് ഇവയെ വംശനാശഭീഷണി നേരിടുന്ന ഇനമായി പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് നിയമം മൂലം ആംബർഗ്രിസ് വില്പന രാജ്യത്ത് നിരോധിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends