ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവം; കേരളത്തിന്റെ ദൈവം പിണറായി വിജയന്‍; പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ പിണറായിയെ ദൈവമാക്കി ഫ്‌ളക്‌സ് വച്ച് സിപിഎം; കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ എന്ന പരിഹാസവുമായി വി.ടി. ബല്‍റാമും രംഗത്തെത്തി

മലപ്പുറം മണ്ണാര്‍മല പച്ചീരി ശ്രീവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ കേരളത്തിന്റെ ദൈവം പിണറായി വിജയാണെന്ന് കാട്ടി ഫ്‌ളക്‌സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ കവാടത്തിന് തൊട്ടടുത്ത് ക്ഷേത്രത്തിന്റെ ബോര്‍ഡിനു മുകളിലാണ് സിപിഎമ്മുകാര്‍ സ്ഥാപിച്ച ഫ്‌ളക്‌സ്.
ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം എന്നു കാട്ടി പിണറായി വിജയന്റെ വലിയ ചിത്രവും ഫ്‌ളക്‌സിലുണ്ട്. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പരിഹാസവും പ്രതിഷേധവും ഉയരുന്നുണ്ട്.
ക്ഷേത്രത്തിനു തൊട്ടുമുന്നില്‍ ഇത്തരമൊരു ഫ്‌ളക്‌സ് വച്ചത് വിശ്വാസികളോടുള്ള വെല്ലു വിളിയാണെന്നാണ് പ്രദേശവാസികള്‍ പ്രതികരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാമും ചിത്രത്തെ പരിഹസിച്ച് രംഗത്തെത്തി. രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍. എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha






















