കരുവന്നൂർ വായ്പ്പാ തട്ടിപ്പ്... അണിയറയിൽ പ്രവർത്തിച്ചത് സിപിഎം നേതാക്കൾ! എല്ലാത്തിനെയും വലിച്ച് പുറത്തിടാൻ സിബിഐ?

കേരളം കണ്ട ഏറ്റവും വലിയ കേരളാ മോഡൽ മണി ഹീസ്റ്റാണ് കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് കേസ്. പിന്നില് പ്രവർത്തിച്ചവർക്ക് ഭരണപക്ഷത്തിന്റെ സപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നത് ഏതൊരു മലയാളിക്കും മനസ്സിലാക്കാവുന്ന കാര്യമാണ്.
ആയതിനാൽ, ഇപ്പോൾ കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസന്വേഷണം കൂടുതൽ പ്രദേശിക സി പി എം നേതാക്കളിലേക്ക് വഴിതിരിഞ്ഞു പോവുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയതെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. കേസില്‍ കൂടുതൽ പേർ പ്രതികളായേക്കുമെന്നും അന്വേഷണ സംഘം ഇതോടെ സൂചന നൽകിയിട്ടുണ്ട്.
കേസിൽ മുഖ്യപ്രതികളുൾപ്പടെ മൂന്ന് പേർ സിപിഎം അംഗങ്ങളാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്‍റ് സി കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും.
പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക എന്നും അറിയിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് യോഗം.
സാധാരണ ചെയ്യുന്ന പോലെ അന്വേഷണ വിധേയമായി പാർട്ടി അവരെ സസ്പെന്റ് ചെയ്ത് വളരെ നിസാരമായ കയ്യൊഴിയാനാണ് ശ്രമം. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പടെ ആറ് പേരിൽ നിന്ന് സിപിഎം ഇതിന് മുൻപ് വിശദീകരണം തേടിയിരുന്നു. ഇനി ഇതിന്റെ അടിസ്ഥാനത്തിലാകും അടുത്ത നീക്കവും.
നാലു പതിറ്റാണ്ടിലേറെയായി സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിൽ അഴിമതിയുണ്ടെന്നും പ്രസിഡന്റും ഭരണസമിതിയും അറിഞ്ഞു കൊണ്ടാണിതെന്നുമുള്ള സഹകരണ ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ട് പൂഴ്‌ത്തി വെച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു കൊള്ള നടത്തിയത്. അഴിമതിയുടെ വ്യാപ്‌തി വലുതാണെന്നും അതിനാൽ ഉടൻ വിജിലൻസ് അന്വേഷണത്തിന് വിടണമെന്നുമായിരുന്നു ശുപാർശ ചെയ്തിരുന്നത്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് എത്തിയിരിക്കുന്നത്.
ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും സിപിഎം അറിഞ്ഞിട്ടും തട്ടിപ്പ് മൂന്നു വർഷം മൂടിവച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ തട്ടിപ്പ് വാർത്ത പൂറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
സിപിഎം ഭരിക്കുന്ന ബാങ്കിലെ കോടികളുടെ തട്ടിപ്പിന്റെ വിവരം നേരത്തെ പാർട്ടി അറിഞ്ഞിട്ടും മൂടി വെക്കുകയായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിൽ ഒന്നാണ് കരുവന്നൂരിലേത്. വകുപ്പ് തല അന്വേഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തിട്ടും അന്വേഷണമുണ്ടായില്ല. ആ റിപ്പോർട്ടും പൂഴ്ത്തി. സിപിഎം ജില്ലാ - സംസ്ഥാന നേതൃത്വം അറിയുകയും അന്വേഷിക്കുകയും ചെയ്ത ശേഷവും നൂറ് കോടിയുടെ തട്ടിപ്പ് ബാങ്കിൽ നടന്നു.
എന്നിട്ടും പൊലീസിലറിയിക്കാൻ സിപിഎം തയ്യാറായില്ല. 350 കോടിയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതെല്ലാം സിപിഎം നേതാക്കളറിഞ്ഞിട്ടും മൂടിവെച്ചു. ആ സ്ഥിതിക്ക് ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സതീശൻ കുറ്റപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















