ബിസിനസ്സ് മേഖലയെ അറിയാനുള്ള അവസരമൊരുക്കി വേൾഡ് മലയാളി കൗൺസിലും ഗ്ലോബൽ ബിസ്സിനെസ്സ് ഫോറവും; ഇന്ന് വൈകീട്ട് 6.30 ന് ഡോ : എം എ യുസഫ് അലിയുടെ പ്രസംഗം സൂം ആപ്പിൽ

വേൾഡ് മലയാളി കൗൺസിലും ഗ്ലോബൽ ബിസ്സിനെസ്സ് ഫോറം ആൻഡ് ഗ്ലോബൽ കോർപ്പറേറ്റ് നെറ്റ് വർക്കിങ് ഫോറവും ഒരുമിച്ച് ചേർന്ന് പദ്മശ്രീ ഡോ : എം എ യുസഫ് അലിയുടെ ഒരു പ്രസംഗം ഓൺലൈനായി സംഘടിപ്പിക്കുകയാണ് .
ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6.30 തോടെ സൂം ആപ്പിലൂടെ ലൈവായിയാണ് "Reimaging future : opportunities and challenges " എന്ന വിഷയത്തിൽ ലുലു ഗ്രൂപ്പിന്റെ ചെയർമാനായ ഡോ : എം എ യുസഫ് അലി സംസാരിക്കുന്നത്.ഇതുകൂടാതെ ഇന്നത്തെ ലോക ബിസ്സിനെസ്സ് മേഖലയിലെ അവസ്ഥയെ കുറിച്ചും ഇന്ത്യയിലെ നിക്ഷേപ മേഖലകളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നതാണ് .
ഇത് ബിസ്സിനെസ്സ് മേഖലയെ പറ്റി അറിയാനുള്ള ഒരു അവസരമായി എടുക്കണമെന്നും ഇതിലേക്കായി എല്ലാവരേയും സ്വാഗതം ചെയുകയുമാണ് വേൾഡ് മലയാളി കൗൺസിൽ.
വേൾഡ് മലയാളി കൗൺസിൽ എന്ന സംഘടന ആഗോളതലത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയാണ് . ഏകദേശം അറുപതിലധികം പ്രൊവിൻസുകളിലായി 26 വർഷത്തോളമായി പ്രവർത്തിച്ചു വരികയാണ്.
ലോകമെമ്പാടുമുള്ള മലയാളികളെ പരസ്പരം ബന്ധിപ്പിക്കുകയും അതിലൂടെ അവർക്കിടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്നതുമാണ് ഈ സംഘടനയുടെ ലക്ഷ്യം .
ഇപ്പോഴത്തെ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള യും ഗ്ലോബൽ പ്രസിഡന്റ് റ്റി.പി.വിജയനും ഗ്ലോബൽ ബിസ്സിനെസ്സ് ഫോറം ചെയർമാൻ ഷാജി ബേബി ജോണും ഗ്ലോബൽ കോർപ്പറേറ്റ് നെറ്റ്‌വർക്കിംഗ് ഫോറം ചെയർമാൻ മോഹനൻ നായരാണ് ഈ പരിപാടിയുടെ സംഘാടകർ.
https://www.facebook.com/Malayalivartha






















