Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

രണ്ട് പ്രതിഷ്ഠയാണവിടെ: ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം എംഎൽഎ

24 JULY 2021 03:46 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎൽഎ വി ടി ബൽറാം രംഗത്ത്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ളക്സായിരുന്നു പരിഹാസത്തിലേക്ക് നയിച്ചത്. കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മുഖ്യമന്ത്രിയെ 'പച്ചരി വിജയൻ' എന്നാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്.

കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
"രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ.", ഫ്ളക്സ് ബോർഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. കുറുപ്പ് ഇതിനോടകംതന്നെ സമ്മിശ്ര പ്രതികരണങ്ങൾ ഉയർത്തി കഴിഞ്ഞു

പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് പിണറായി വിജയന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്ന് ഫ്‌ളകസില്‍ എഴുതിയിട്ടുണ്ട്.

ക്ഷേത്ര മതിലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് മേല്‍ സ്ഥാപിച്ച ഫ്‌ള്ക്‌സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. സംഭവം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഭൗതിക വാദം എന്ന പ്രത്യയശാസ്ത്രത്തിന്റെ അന്തഃസത്തയില്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളിലേക്ക് കടന്നു ചെല്ലാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം നിരീശ്വരവാദികള്‍ എന്ന പ്രചാരണമായിരുന്നുവെന്നും പരിശോധിച്ചാല്‍ മതിയാവും എന്ന് മുമ്പ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതിന്റെ പത്രക്കട്ടിംഗിനൊപ്പം വെച്ചാണ് ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫുൾസൈസ് ചിത്രവും ഫ്ലെക്സിൽ നൽകിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ‘പുതിയൊരു ദൈവം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികൾക്ക് മാത്രം ദൈവം ഇല്ലെന്ന് പറഞ്ഞു ആരും കളിയാക്കരുത്’ , തുടങ്ങി നിരവധി കമ്മെന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

വ്യക്തി ആരാധന പാർട്ടിയിൽ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കർശന നിലപാടിനിടെയാണ് പിണറായിയുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പാർട്ടി എന്ത് നിലപാടെടുക്കുമെന്നത് ശ്രദ്ധേയമായ കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (40 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (53 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends