Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ദുരൂഹതയേറ്റി പുതിയ പരിണതികള്‍; സി.ബി.ഐ. മുന്‍ ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണന്‍ ഭൂമി കൈമാറിയതായി രേഖകൾ പുറത്ത്: നമ്പിനാരായണനെതിരേ ഗൂഢാലോചന നടന്നുവെന്ന കേസില്‍ ജെയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അന്വേഷണം തുടരുന്നു

24 JULY 2021 03:48 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വൻ ചർച്ചയ്ക്ക് കാരണമായ ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ദുരൂഹതയേറ്റി പുതിയ പരിണതികള്‍. കേസിലെ 'ഇര' എന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി ഏക്കര്‍ ഭൂമി കൈമാറിയതായി പറയപ്പെടുന്നതിന്റെ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കേസില്‍ പ്രതിയാക്കപ്പെട്ടതിന്റെ പേരില്‍ ഒരു കോടി 91 ലക്ഷം രൂപ പൊതുഖജനാവില്‍നിന്ന് സ്വീകരിച്ച നമ്പി നാരായണന്‍ തന്റെയും മകന്‍ ശങ്കരകുമാറിന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഡി.ഐ.ജി.രാജേന്ദ്രനാഥ് കൗള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയതായാണ് ആരോപണം ഉയർന്നത്. 1995-ല്‍ സി.ബി.ഐ. ചാരക്കേസ് അന്വേഷിക്കുമ്പോള്‍ ചെന്നൈ ആസ്ഥാനമായ ദക്ഷിണമേഖലയുടെ ചീഫായിരുന്നു രാജേന്ദ്രനാഥ് കൗള്‍.

2004-ലും 2008-ലുമായാണ് സ്ഥലമിടപാടുകള്‍ നടന്നത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും കണ്ടെത്താനുള്ള സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടയിലാണ് കേസില്‍ നിന്ന് വിട്ടയക്കപ്പെട്ട ആള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭൂമി കൈമാറിയതിന്റെ രേഖകള്‍ മുന്നിലെത്തിയത്.

ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മേധാവി മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ എസ്.വിജയന്‍, തമ്പി എസ്.ദുര്‍ഗാദത്ത് എന്നിവരാണ് നമ്പി നാരായണന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയില്‍ കൈമാറിയ ഭൂമിയുടെ രേഖകള്‍ കോടതിയില്‍ നൽകിയത്.

സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടും അവര്‍ ഈ രേഖകള്‍ പരിഗണിക്കുന്നില്ല എന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്. നമ്പി നാരായണന്റെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും എസ്.വിജയന്‍ ഹര്‍ജി നൽകിയിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അട്ടിമറിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനുമാണ് സി.ബി.ഐ.യിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും നമ്പി നാരായണന്‍ ഭൂമി കൈമാറിയതെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരണം തേടിയെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞത്.

നമ്പി നാരായണന്റെ മകന്‍ ശങ്കരകുമാറിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചാണ് കൈമാറ്റങ്ങള്‍ നടന്നത്. കേസില്‍ ആരോപണവിധേയനായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒ.എന്‍.ജി.സി.യില്‍ സെക്യൂരിറ്റി ആന്‍ഡ് വിജിലന്‍സ് ചുമതലയില്‍ ദെഹ്‌റാദൂണില്‍ ജോലിചെയ്തിരുന്ന കാലത്താണ് പവര്‍ ഓഫ് അറ്റോര്‍ണി അവിടെ രജിസ്റ്റർ ചെയ്തത്.

ള്‍നമ്പി നാരായണന്‍ നടത്തിയതായി പറയപ്പെടുന്ന ഭൂമി കൈമാറ്റത്തിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുളള രേഖകള്‍ പ്രകാരം 2004 ജൂലൈ ഒന്നിനാണ് 412/2004 എന്നപേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി രജിസ്റ്റര്‍ ചെയ്തത്. നങ്കുനേരി സബ് റജിസ്ട്രാര്‍ ഓഫീസില്‍ റജിസ്റ്റര്‍ചെയ്ത 1868/2004 ആധാരം പ്രകാരം 5.25 ഏക്കര്‍ ഭൂമി 2004 ജൂലൈ 23ന് അഞ്ജലി ശ്രീവാസ്തവയുടെ പേരില്‍ വാങ്ങി.

ചാരക്കേസില്‍ ആരോപണ വിധേയനാവുകയും കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലാകുകകയും ചെയ്ത മുന്‍ ഡി.ജി.പി. രമണ്‍ ശ്രീവാസ്തവയുടെ ഭാര്യയാണ് അഞ്ജലി. 196/2008 രേഖപ്രകാരം അഞ്ജലി ശ്രീവാസ്തവയുടെ ഭൂമി പവര്‍ ഓഫ് അറ്റോര്‍ണി പ്രകാരം നമ്പി നാരായണന്‍ വിറ്റിട്ടുണ്ട്.

1994 ഡിസംബറില്‍ ചാരക്കേസ് സി.ബി.ഐ.യ്ക്ക് കൈമാറിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി. ഹരിവത്സന്റെ സഹോദരീ ഭര്‍ത്താവിനും മൂത്ത സഹോദരിയ്ക്കുമായി 22.9 ഏക്കര്‍ കൈമാറി.

2008 ജനവരി 18ന് 198/2008 ആധാരം പ്രകാരം നങ്കുനേരിയില്‍ 9.27 ഏക്കര്‍ ഭൂമി ബ്രഹ്മനായകം എന്നു പേരുള്ളയാള്‍ വിറ്റതില്‍ ഹരിവത്സന്റെ സഹോദരി ശ്യാമളാദേവിയുടെ ഭൂമിയുണ്ടെന്ന് രേഖകള്‍ തെളിയിക്കുന്നു. നമ്പി നാരായണന്റെ സഹോദരിയുടെ മകനാണ് ബ്രഹ്മനായകം. നമ്പി നാരായണനും മകന്‍ ശങ്കരകുമാറും ഇടപെട്ട ഭൂമി ഇടപാടുകളുടെ വിശദവിവരം എസ്.വിജയന്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് 2004-ല്‍ ശങ്കരകുമാര്‍ വാങ്ങുകയും 2008-ല്‍ നമ്പി നാരായണന്‍ വില്‍ക്കുകയുമാണ് ചെയ്തതെന്ന് എസ്.വിജയന്‍ പറയുന്നു. 1994-ല്‍ ചാരക്കേസ് സി.ബി.ഐമയ്ക്ക് കൈമാറിയപ്പോള്‍ നമ്പി നാരായണനും. ശശികുമാറിനുമെതിരേ അനധികൃത സ്വത്ത് സമ്പാദിച്ചതിന് അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുത്തയാളാണ് ഡിവൈ.എസ്.പി. ഹരിവത്സന്‍ എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.


ഐ.എസ്.ആര്‍.ഒ. നല്‍കിയ ഫോണും ആ വീട്ടില്‍ ഉണ്ടായിരുന്നു. ചിക്കാഗോ, സാള്‍ട്ട്‌ലേക് സിറ്റി, റഷ്യ, ടൊറാന്റോ, ഓസേ്ട്രലിയ, കസാഖിസ്ഥാന്‍ ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുര്യന്‍ കളത്തില്‍ നല്‍കിയ ഫോണില്‍ നിന്ന് വിളിച്ചതിന്റെ തെളിവുമുണ്ട്. 1982 മുതല്‍ നമ്പി നാരായണനും ശശി കുമാറും ഐ.ബി.യുടെ നിരീക്ഷണത്തിലായിരുന്നെന്നും ഇതിനെ സംബന്ധിക്കുന്ന രേഖകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും സിബി മാത്യൂസ് കോടതിയെ അറിയിച്ചിരിക്കുകയാണ്.

ചാരക്കേസില്‍ നമ്പിനാരായണനെതിരേ ഗൂഢാലോചന നടന്നുവെന്ന കേസില്‍ ജെയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends