ഒരു ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി റെക്കോര്‍ഡിട്ട് കേരളം: ദേശീയ ശരാശരിയേക്കാള്‍ കൂടുതൽ സംസ്ഥാനത്തെ വാക്സിനേഷനെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ശനിയാഴ്ച 4,53,339 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേരളത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന്‍ നല്‍കുന്നത്.
ഇന്ന് വന്ന 38,860 ഡോസ് കോവാക്സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം വാക്സിന്‍ മാത്രമാണു സ്റ്റോക്കുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച കൂടുതല്‍ വാക്സിന്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
മികച്ച രീതിയില്‍ വാക്സിന്‍ നല്‍കുന്ന സംസ്ഥാനമാണു കേരളമെന്നും 10 ലക്ഷം വാക്സിന്‍ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഇതോടെ വെളിയില്‍ വന്നതായും മന്ത്രി പറഞ്ഞു.
ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്സിനേഷനെന്നും സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചുവെന്നും വീണാ ജോര്‍ജ് കൂറാട്ടിച്ചേര്‍ത്തു. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നു സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















