നടിയെ വെള്ളംകുടിപ്പിച്ചു... ഭര്‍ത്താവ് രാജ് കുന്ദ്രയെ രക്ഷിച്ചെടുക്കാന്‍ സകല അടവും പയറ്റി ശില്‍പ ഷെട്ടി; വികാരം ഉണര്‍ത്തുമെങ്കിലും പ്രത്യക്ഷമായി ലൈംഗികത കാണിക്കുന്നില്ല കുന്ദ്ര നിരപരാധി; കുരുക്ക് ഒഴിവാക്കാന്‍ ശില്‍പയുടെ രാജി

നീലച്ചിത്ര നിര്‍മ്മാണത്തില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശില്‍പ ഷെട്ടി. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും വികാരമുണര്‍ത്തുന്ന ചില ദൃശ്യങ്ങള്‍ മാത്രമാണ് അവയെന്നും കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി മൊഴിനല്‍കി.
നീലച്ചിത്രങ്ങളുടെ ഗണത്തില്‍ ഇറോട്ടിക് വിഡിയോകളെ ഉള്‍പ്പെടുത്താനാകില്ലെന്നും ഭര്‍ത്താവ് നിരപരാധിയാണെന്നും അവര്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണു പറഞ്ഞത്. വിവാദമായ ഹോട്‌ഷോട്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കുന്ദ്രയുടെ ബന്ധു പ്രദീപ് ബക്ഷിയുടേതാണെന്നും അവകാശപ്പെട്ടു.
അതിനിട് നീലച്ചിത്ര നിര്‍മാണത്തിലൂടെ ലഭിച്ച വരുമാനം രാജ് കുന്ദ്ര ഓണ്‍ലൈന്‍ വാതുവയ്പിനായി ഉപയോഗിച്ചതായി പൊലീസ് വെളിപ്പെടുത്തി. 121 വിഡിയോകള്‍ 9 കോടി രൂപയ്ക്കു വില്‍ക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് അറസ്‌റ്റെന്നും യൂണിയന്‍ ബാങ്ക് ഓഫ് ആഫ്രിക്കയിലുള്ള കുന്ദ്രയുടെ അക്കൗണ്ട് പരിശോധിക്കുകയാണെന്നും അറിയിച്ചു.
അതേസമയം, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ശില്‍പ രാജിവച്ചെന്നു വിവരം ലഭിച്ചതോടെയാണ് അവരെ ചോദ്യം ചെയ്തതെന്നു പൊലീസ് അറിയിച്ചു. കമ്പനി ഓഫിസിന്റെ പരിസരങ്ങളില്‍ നീലച്ചിത്ര ഷൂട്ടിങ് നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഡയറക്ടര്‍ സ്ഥാനം തുടര്‍ന്നാല്‍ കേസില്‍ കുടുങ്ങുമെന്നുള്ളതുകൊണ്ടാണോ ശില്‍പ രാജിവച്ചതെന്നാണ് അന്വേഷിക്കുന്നതെന്നും വ്യക്തമാക്കി. കുന്ദ്രയുടെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി നാളെ വാദം കേള്‍ക്കും.
അതേസമയം ഹോട്‌ഷോട്‌സ് എന്ന ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ബോളിവുഡ് താരം ശില്‍പ ഷെട്ടി പറഞ്ഞു. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ശില്‍പയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ നടിയെയും പൊലീസ് ചോദ്യം ചെയ്തു. പൊലീസിനോടാണ് ശില്‍പ ഇക്കാര്യം വ്യക്തമാക്കിയത്.
ഹോട്‌ഷോട്‌സ് മൊബൈല്‍ ആപ് വഴിയാണ് കുന്ദ്ര ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നീലച്ചിത്ര നിര്‍മാണത്തില്‍ കുന്ദ്രയ്ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച ശില്‍പ, കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷിയാണ് ആപ്പിന് പിന്നിലെന്നു പറഞ്ഞതായാണ് വിവരം. വിഡിയോകളില്‍ പ്രത്യക്ഷമായി ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ലെന്നും നീലച്ചിത്രമല്ലെന്നുമാണ് ശില്‍പ പൊലീസിനു മൊഴി നല്‍കിയത്. തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും ശില്‍പ പൊലീസിനോട് പറഞ്ഞു.
കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വ്യവസായത്തില്‍ ശില്‍പയ്ക്ക് പങ്കുണ്ടോയെന്ന് അറിയാനാണു പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.
അതേസമയം നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിഡിയോകള്‍ വികാരങ്ങളെ ഉണര്‍ത്തുന്നവയാണെങ്കിലും പ്രത്യക്ഷമായി ലൈംഗികരംഗം കാണിക്കുന്നില്ലെന്ന് കുന്ദ്ര ഹര്‍ജിയില്‍ അവകാശപ്പെട്ടു. സിആര്‍പിസി 41 എ വകുപ്പ് പ്രകാരം അറസ്റ്റിന് മുന്‍പ് നോട്ടിസ് നല്‍കുന്ന നടപടിക്രമം തന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തന്നെ പൊലീസ് കസ്റ്റഡിയില്‍ അയയ്ക്കാനുള്ള മജിസ്‌ട്രേട്ടിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് കുന്ദ്ര ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha






















