പോലീസ് എത്തി മുറിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. മുറിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ മാനന്തവാടി കാരയ്ക്കമലയിലെ മഠത്തിന് പുറത്ത് നിരാഹാര സമരത്തിലേക്ക് പോയത്. പോലീസ് എത്തി മുറിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ശേഷമാണ് സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാര സമരം അവസാനിപ്പിച്ചത്.
വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി ഒന്‍പതര വരെ കാരയ്ക്കാമലയിലെ മഠത്തിന് പുറത്തായിരുന്നു നിരാഹാര സമരം. അഞ്ച് ദിവസം മുന്‍പ് മഠത്തിലെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം മറ്റ് കന്യാസ്ത്രീകള്‍ ചേര്‍ന്ന് വിച്ഛേദിക്കുകയായിരുന്നുവെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു സിസ്റ്ററുടെ ആരോപണം.
മഠത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. കോണ്‍വെന്റില്‍ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. മഠത്തിന് പുറത്ത് മറ്റെവിടേയും സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്ന് പോലീസും കോടതിയെ അറിയിച്ചിരുന്നു
https://www.facebook.com/Malayalivartha






















