Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വെട്ടിലായി കങ്കണ... ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രെയുടെ അറസ്റ്റോടെ കളിയാക്കി രംഗത്തെത്തിയ കങ്കണയ്ക്ക് കൈയ്യോടെ കിട്ടി; ഹാജരായില്ലെങ്കില്‍ അറസ്‌റ്റെന്ന് കങ്കണയ്ക്ക് മുന്നറിയിപ്പ്; നേരിട്ടു ഹാജരാകാത്തതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം

28 JULY 2021 09:58 AM IST
മലയാളി വാര്‍ത്ത

അശ്ലീല സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ കങ്കണയുടെ പ്രതികരണം ശില്‍പയെ വേദനിപ്പിക്കുന്നതായിരുന്നു. സിനിമ മേഖലയെ താന്‍ അഴുക്കുചാല്‍ എന്ന് വിളിക്കുന്നത് ഈ കാരണങ്ങളാലാണെന്നാണ് കങ്കണ വിശേഷിപ്പിച്ചത്. ഞാന്‍ നിര്‍മിക്കുന്ന ടിക്കു വെഡ്‌സ് ഷേരു ചിത്രത്തിലൂടെ ബോളിവുഡിനെ അതിന്റെ അടിത്തട്ടില്‍ നിന്നു തന്നെ പുറത്തുകൊണ്ടുവരും. നമുക്ക് വ്യക്തമായ മൂല്യമുള്ള ഒരു സംവിധാനം വേണം, ഒരു ശുദ്ധീകരണം ആവശ്യമാണെന്നും കങ്കണ വ്യക്തമാക്കി.

എന്നാല്‍ രണ്ട് ദിവസത്തിനകം കങ്കണയും അറസ്റ്റ് ഭീഷണിയിലാണ്. ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ അടുത്ത വാദം കേള്‍ക്കലിനും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് അന്ധേരി മെട്രോപ്പൊലിറ്റന്‍ കോടതി നടി കങ്കണ റനൗട്ടിനു മുന്നറിയിപ്പ് നല്‍കി.

 



അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകാത്തതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതി അന്ത്യശാസനം നല്‍കി. അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കങ്കണയോട് നിര്‍ദേശിച്ചു. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതിയുടെ നിര്‍ദേശം. അന്ധേരിയിലെ മെട്രോപൊളിറ്റന്‍ കോടതിയാണ് കേസ് പരിഗണിച്ചത്.

എന്നാല്‍, കേസില്‍ കങ്കണയ്‌ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ജവേദ് അക്തറിന്റെ അപേക്ഷ കോടതി നിരസിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കങ്കണ ഹാജരായില്ലെങ്കില്‍ പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി.



കേസ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. കോടതിയില്‍ ഹാജരാകുന്നത് സ്ഥിരമായി ഒഴിവാക്കിത്തരണമെന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കങ്കണ അറിയിച്ചു. എന്നാല്‍, ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജാവേദ് അക്തര്‍ കങ്കണയ്‌ക്കെതിരേ പരാതി നല്‍കിയത്. ടെലിവിഷന്‍ അഭിമുഖത്തിനിടെ കങ്കണ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി. കങ്കണയുടെ പരാമര്‍ശം തന്റെ സത്‌പേരിനു കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു

 



കങ്കണ വിദേശത്തായതിനാലാണ് എത്താത്തത് എന്ന് അഭിഭാഷകന്‍ അറിയിച്ചു. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് താവളമാണെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകളോട് പ്രതികരിച്ച് നടി കങ്കണ റണൗട്ട് നേരത്തെ രംഗത്തെത്തിയത് വിവാദമായിരുന്നു. 'കേരള മോഡല്‍' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്.

 



പിണറായി സര്‍ക്കാരിന്റെ കേരള മോഡല്‍ ലോകശ്രദ്ധ നേടിയിരുന്നു. ആരോഗ്യമേഖലയില്‍ നിരവധി കയ്യടിയും അവാര്‍ഡുകളും ഏറ്റുവാങ്ങിയായിരുന്നു കേരള മോഡലിന്റെ ജൈത്രയാത്ര തുടര്‍ന്നത്. ഇതിനെ പരിഹസിച്ചായിരുന്നു കങ്കണയുടെ പ്രതികരണം. നടിയുടെ പ്രതികരണം ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

കേരളത്തിലെ അവസ്ഥ കുറച്ച് ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഭീകര സംഘടനകള്‍ക്ക് ആവശ്യം വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആളുകളെയാണെന്നും ബെഹ്‌റ പറഞ്ഞിരുന്നു. വിദ്യാഭ്യാസമില്ലാത്തവരെയും ഉള്ളവരെയും സംഘടനകള്‍ ആകര്‍ഷിക്കുന്നതായി ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കണ്ടെത്തിയെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (6 hours ago)

Malayali Vartha Recommends