Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മെത്രാനെ അങ്ങയുടെ ബുദ്ധി നമിച്ചു പ്രസവമേള നടത്താനുള്ള പാലാ തീരുമാനത്തിന് പിന്നില്‍... അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പാലാ രൂപതാ മെത്രാന്‍

28 JULY 2021 10:41 AM IST
മലയാളി വാര്‍ത്ത

സീറോ മലബാര്‍ സഭ പാലാ രൂപതയുടെ തീരുമാനം ഏറെ നാളായി കേരളത്തില്‍ നിലനില്‍ക്കുന്ന ക്രൈസ്തവ - മുസ്ലിം മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണെന്ന് ജനാധിപത്യ വിശ്വാസികള്‍.

അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായി . ക്രൈസ്തവ തത്വങ്ങള്‍ അനുസരിച്ചുള്ള തീരുമാനമാണിതെന്നാണ് മെത്രാന്‍ പറഞ്ഞത്.

 



സമുദായത്തിന്റെ അംഗബലം വര്‍ധിപ്പിക്കാന്‍ ഇക്കാലമത്രയും പ്രയത്‌നിച്ചിട്ടുള്ളത് മുസ്ലീം മത വിശ്വാസികളാണെന്നാണ് ക്രൈസ്തവര്‍ അടക്കം പറയുന്നത്. സഭയുടെ തീരുമാനം തീര്‍ത്തും യാദ്യച്ഛികമല്ല . ഏറെ നാളായി സഭക്കുള്ളില്‍ ഇത്തരമൊരു നീക്കത്തിന്റെ തീക്കനല്‍ എരിയുന്നുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ മുസ്ലീം വിഭാഗത്തിന്റെ അംഗബലം കൂടിയതോടെയാണ് ഈ നീക്കത്തിലേക്ക് ക്രൈസ്തവരും തിരിഞ്ഞത്.

നേരത്തേ സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള പാലാ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആശയക്കുഴപ്പമുണ്ടെന്നും, വീണ്ടും വിശദീകരണം നല്‍കാമെന്നുമാണ് സഭാ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ആശയക്കുഴപ്പവുമില്ലെന്നും, തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നും മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

 



അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിന് ധനസഹായവും സ്‌കോളര്‍ഷിപ്പും നല്‍കുമെന്ന് സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള പാലാ രൂപത ഇടവകക്കാര്‍ക്കായി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് രൂപതയ്ക്ക് നേരെ ഉയര്‍ന്നത്.

അഞ്ച് കുട്ടികളുണ്ടെങ്കില്‍ വമ്പന്‍ ഓഫറാണ് പാലാ രൂപത വാഗ്ദാനം ചെയ്യുന്നത്. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കും. 'പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021'ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.



'അല്‍പ സ്വല്‍പം വകതിരിവ്' എന്ന ക്യാപ്ഷനോടെ പാലാരൂപതയുടെ തീരുമാനത്തിന്റെ പോസ്റ്റര്‍ പങ്ക് വെച്ചുകൊണ്ടാണ് സംവിധായകന്‍ ജിയോ ബേബിയുടെ വിമര്‍ശിച്ചത്. സമുദായത്തിന്റെ അംഗബലം കൂട്ടാന്‍ പരസ്യനോട്ടീസെന്ന് ചിലരുടെ വിമര്‍ശനം. ഇതോടെ സഭ വെട്ടിലായി. ഫേസ്ബുക്ക് പോസ്റ്റര്‍ അപ്രത്യക്ഷമായി.പക്ഷേ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് അറിയുന്നത്.

മുമ്പ് ലൗ ജിഹാദിനെതിരെയും പാലാ രൂപത രംഗത്തെത്തിയിരുന്നു. മുസ്ലീങ്ങള്‍ തന്നെയാണ് ലൗ ജിഹാദ് വിവാദത്തിലും പ്രതിസ്ഥാനത്തുള്ളത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയും ലൗ ജിഹാദ് വിഷയത്തില്‍ അതിശക്തമായാണ് രംഗത്തെത്തിയത്.ലൗ ജിഹാദിനെതിരെ നടപടി ആവശ്യപ്പെട്ട് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിയെ വരെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില സുപ്രധാന തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നാലും അംഗബലം വര്‍ധിപ്പിച്ച് ജിഹാദികളെ നേരിടാന്‍ തന്നെയാണ് ക്രൈസ്തവരുടെ തീരുമാനം.

 



സീറോ മലബാര്‍ സഭക്ക് പിന്നാലെ മറ്റ് ക്രൈസ്തവ സഭകളും ഇതേ വഴിക്ക് വരുമോ എന്ന സംശയമാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ബി ജെ പിയും അതേ വഴിക്ക് തന്നെ തിരിയുമെന്നുറപ്പാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (6 hours ago)

Malayali Vartha Recommends