Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മൂസ്‌പെറ്റിലെ സി പി എം കൊള്ള അമിത് ഷായുടെ അന്വേഷണവലയില്‍: വിവരമറിയും സഖാക്കള്‍.... കരുവന്നൂരിന് പുറമെ സി.പി.എം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണബാങ്കിലും വായ്പാക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചു.

28 JULY 2021 10:25 AM IST
മലയാളി വാര്‍ത്ത

കരുവന്നൂരിന് പുറമെ സി.പി.എം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണബാങ്കിലും വായ്പാക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചു.

സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് മൂസ് പെറ്റ് ക്രമക്കേട് പുറത്തായത്. സി പി എം നിയന്ത്രണത്തിലുള്ള നിരവധി ബാങ്കുകളില്‍ ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരം.

 



കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതോടെയാണ് സഹകരണ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് തന്നെയാണ് സഹകരണ വകുപ്പിന്റെ ചുമുതല. അതുകൊണ്ടു തന്നെ അന്വേഷണം താരതമ്യേന എളുപ്പമാണ്. കേന്ദ്ര ഏജന്‍സികളാണ് ഇത് സംബന്ധിച്ച വിവരശേഖരണം തുടങ്ങിയത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്നറിയുന്നു.

ഭൂമിയുടെ മതിപ്പുവില കൂട്ടി നടത്തിയ തട്ടിപ്പില്‍ 13.36 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പറയുന്നത്. തൃശ്ശൂര്‍ നഗരത്തില്‍ ചേലക്കോട്ടുകര വഴിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ സഹകരണവകുപ്പാണ് ഓഡിറ്റ് നടത്തിയത്. നിലവിലുള്ള ഭരണസമിതിക്കും മുന്‍പുണ്ടായിരുന്നവര്‍ക്കും വീഴ്ച പറ്റിയതായാണ് കണ്ടെത്തല്‍. സഹകരണ വകുപ്പ് ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍ നടത്തിയത് എങ്ങനെയാണെന്ന അന്വേഷണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അതീവ രഹസ്യമായി ശേഖരിക്കുന്നുണ്ട്.

 



2014-15 വര്‍ഷത്തില്‍ 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന മൂസ് പെറ്റ് ബാങ്ക് 2018-19 വര്‍ഷത്തില്‍ 13 കോടിയുടെ നഷ്ടത്തിലാണ്. എന്നാല്‍, ഫണ്ട് ശോഷണമുണ്ടായിട്ടില്ല. 2013 മുതല്‍ 18 വരെ നിയമപ്രകാരമല്ലാതെ 21.76 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്.

എട്ടുമാസംമുമ്പാണ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍നടപടികളെടുക്കാത്തതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്തും വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി ഭൂമിവില ഉയര്‍ത്തിക്കാട്ടി വായ്പകള്‍ സ്വന്തമാക്കി.

 



നിലവില്‍ ടോക്കണ്‍ സംവിധാനത്തിലാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ ബാങ്ക് അവസരമൊരുക്കുന്നത്. ഇന്നലെ നൂറിലധികം പേര്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയ സാഹചര്യത്തിലാണിത്. ഇന്നും ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ നീണ്ട നിരയാണ്.

സെന്റിന് 20,000 രൂപ മതിപ്പുവിലയുള്ള ഭൂമിക്ക് ഒരുലക്ഷം രൂപയുടെ മൂല്യം കാണിച്ച് വായ്പ കൊടുത്ത വിവരം റിപ്പോര്‍ട്ടില്‍ ഉദാഹരിച്ചിട്ടുണ്ട്. ഒരേ ആധാരത്തില്‍ തന്നെ രണ്ടും മൂന്നും വായ്പകള്‍ നല്‍കിയെന്നും ആരോപണമുയര്‍ന്നു. അതില്‍ പലതും തിരിച്ചടയ്ക്കാതെ കിട്ടാക്കടമായി.

 



രണ്ട് ശാഖകളും ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടറുമുള്ള ബാങ്കിന് രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകളും മൊബൈല്‍ ഫ്രീസറുള്ള നീതി ആംബുലന്‍സുമുണ്ട്. 17,329 അംഗങ്ങളാണുള്ളത്.ക്രമക്കേടിനെക്കുറിച്ച് സി.പി.എം. നിയോഗിച്ച അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. അത്തരത്തില്‍ നടപടിയെടുത്തു തുടങ്ങിയാല്‍ കേരളത്തിലെ എല്ലാ ബാങ്കുകള്‍ക്കെതിരെയും നടപടിയെടുക്കേണ്ടി വരും.

വന്‍ പ്രതിസന്ധിയിലൂടെ സഹകരണ മേഖല കടന്നുപോകുമ്പോള്‍ സഹകരണ മന്ത്രിക്ക് മാത്രം മിണ്ടാട്ടമില്ല. അദ്ദേഹം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നു പോലുമില്ല. അതിനിടയിലാണ് മന്ത്രി വി. എന്‍ വാസവന്‍ ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.



കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത് തന്നെ കേരളത്തിലെയും ബംഗാളിലെയും സഹകരണ ബാങ്കുകളെ പിടി കൂടുന്നതിന് വേണ്ടിയാണ്. കേരളത്തിലും ബംഗാളിലും സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. തട്ടിപ്പിന്റെ ഭീകര രൂപം പുറത്തുവന്നാല്‍ കേരളത്തിലെ സഹകരണ മേഖല കൂടുതല്‍ പ്രതിസന്ധിയിലാവും.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (6 hours ago)

Malayali Vartha Recommends