കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 1136 പേര്‍ക്ക്; സമ്പര്‍ക്കം മുഖേന രോഗം പകർന്നത് 1111 പേര്‍ക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി 10.44 ശതമാനം

കോട്ടയം ജില്ലയില്‍ 1136 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്. 1111 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 25 പേര്‍ രോഗബാധിതരായതായി കണക്ക്.
അതോടൊപ്പം തന്നെ പുതിയതായി 10881 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.44 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 499 പുരുഷന്‍മാരും 483 സ്ത്രീകളും 154 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
801 പേര്‍ രോഗമുക്തരായി. 6447 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 216849 പേര്‍ കോവിഡ് ബാധിതരായി. 208005 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32286 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
അതേസമയം പാലക്കാട് ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 27 വരെ 960119 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി.
ഇതില്‍ 178278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 27 ന് 2115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 18.29 ശതമാനമാണ്.
കഴിഞ്ഞദിവസം സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍ ഇവയാണ്...
1. ആലത്തൂര്‍ - വെങ്ങനൂര്‍ മോഡല്‍ സെന്‍ട്രല്‍ സ്‌കൂള്‍
2. കൊല്ലങ്കോട് - രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
- മിനി കോട് വായനശാല പെന്‍ഷന്‍ ഭവന്‍
3. പുതുപ്പരിയാരം - ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
4. ശ്രീകൃഷ്ണപുരം - ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം
5. കണ്ണമ്ബ്ര - പ്രാഥമിക ആരോഗ്യ കേന്ദ്രം
6. പുതുനഗരം - ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
7. കൊടുമ്ബ് - എസ് ബി എസ് ഓലശ്ശേരി - കൊണ്ടിലത്തറ
https://www.facebook.com/Malayalivartha





















