സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി സര്‍ക്കാറിന്റെ ആലോചനയിലാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഈ വിഷയം എ.ജി ചര്‍ച്ച ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2020ലും 2021ലും ആറു വീതം സ്ത്രീധന പീഡന മരണങ്ങള്‍ നടന്നു. 2011 മുതല്‍ 2016 വരെ 100 സ്ത്രീധന മരണങ്ങളാണ് സംഭവിച്ചത്. വിസ്മയ കേസില്‍ പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സത്യഗ്രഹം നടത്തിയ ഗവര്‍ണറുടെ നടപടി ബോധവത്കരണത്തെ സഹായിച്ചു. ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിച്ചു. ഗവര്‍ണറുടെ ഇടപെടല്‍ ഗാന്ധിയന്‍ ശൈലിയിലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha





















