ചൂരൽ കൊണ്ട് ആറുവയസുകാരിയെ തലങ്ങും വിലങ്ങും അടിച്ച് അവശയാക്കി; ദേഹമാകെ അടിയേറ്റ പാടുകൾ: പഠിക്കുന്നില്ലെന്ന് ആരോപിച്ച് തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് നേരെ അച്ഛന്റെ ക്രൂര മർദ്ദനം:- ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന ആന്റണി കുട്ടിയെ കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ മർദ്ദനം കൂടിയെന്ന് സൂചന!

പഠിക്കുന്നില്ലെന്ന് ആരോപിച്ച് തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് അച്ഛന്റെ ക്രൂര മർദ്ദനം. പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ്യര്‍ റോജന്‍ എന്നയാളെയാണ് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ആയിരുന്നെന്നും വിവരം. ഇതേതുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്.
ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദിക്കുമായിരുന്നു. വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന ആന്റണി രാജു കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദനം കൂട്ടിയതെന്നും വിവരം. പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം.
കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൂരൽ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്. ചൂരൽ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. പൊലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha





















