Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മകളെ കൈ പിടിച്ച്‌ കൊടുത്തപ്പോള്‍ ഒരു ക്രൂരനാണെന്ന് അറിഞ്ഞില്ല! നഴ്‌സായതിനാല്‍ വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് വ്യാജ വാഗ്ദാനം: മകൾ ഊരാക്കുടുക്കിൽ പെട്ടതറിഞ്ഞത് ഇങ്ങനെ... സഹോദരിയെയും ഭർത്താവിനെയും ആദ്യമായി കൈയ്യോടെ പൊക്കിയത് രതീഷിന്റെ ഭാര്യ രണ്ടാമത് ഗർഭിണിയായപ്പോൾ: ചേർത്തലയിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് വേദനയോടെ പറയുന്നു...

28 JULY 2021 01:12 PM IST
മലയാളി വാര്‍ത്ത

ഏഴുവർഷം മുൻപാണ് ചേർത്തലയിൽ കൊല്ലപെട്ട യുവതിയുടെ സഹോദരിയുമായുള്ള രതീഷിന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ, മകളുടെ ഭർത്താവിന്റെ ക്രൂരമായ പ്രവൃത്തിയെ കുറിച്ച് പറയുകയാണ് കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. മകളെ കൈ പിടിച്ച്‌ കൊടുത്തപ്പോള്‍ ഒരു ക്രൂരനാണെന്ന് അറിഞ്ഞില്ലെന്നാണ് വേദനയോടെ പറയുന്നത്.

വിദേശത്തെ ജോലി മുന്നില്‍കണ്ടായിരുന്നു കുടുംബം രതീഷുമായുള്ള വിവാഹം നടത്തിയത്. നഴ്സായ മകളെ വിവാഹ ശേഷം വിദേശത്തേക്ക് കൊണ്ടു പോകുമെന്നും അവിടെ ബന്ധുക്കല്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജോലി വാങ്ങി നല്‍കാമെന്നുമുള്ള മോഹന വാഗ്ദാനം നൽകുകയായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് ഇയാള്‍ തിരികെ ഗള്‍ഫിലേക്ക് പോയില്ല. നാട്ടില്‍ പെയിന്റിങ് ജോലിക്ക് പോയി തുടങ്ങിയതോടെയാണ് രതീഷ് ചതിക്കുകയായിരുന്നു എന്ന് മനസ്സിലായത്. എങ്കിലും വീട്ടുകാര്‍ ഒന്നും പറഞ്ഞില്ല.

വിവാഹ ശേഷം രതീഷിന്റെ സ്വഭാവ വൈകൃതത്തെപറ്റി നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഊരാക്കുടുക്കിലാണ് മകള്‍ പെട്ടിരിക്കുന്നതെന്ന് മാതാപിതാക്കൾ ഞെട്ടലോടെ അറിയുന്നത്. എന്നാല്‍ വിവാഹ ശേഷം കുറ്റപ്പെടുത്തക്ക കാര്യങ്ങളൊന്നും തന്നെയില്ലായിരുന്നു. ആണ്‍മക്കളില്ലാത്ത വീട്ടില്‍ പിന്നെ എല്ലാ കാര്യങ്ങള്‍ക്കും രതീഷ് തന്നെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

ഇളയമകളുടെ എല്ലാകാര്യങ്ങള്‍ക്കും മുന്നിട്ട് നിന്നിരുന്നതിനാല്‍ രതീഷ് സ്വന്തം സഹോദരിയായി തന്നെയാണ് കണ്ടിരുന്നതെന്നാണ് അവര്‍ കരുതിയത്. പിന്നീട് കാര്യങ്ങള്‍ നേരെ തിരിച്ചാണെന്ന് അറിയുന്നത് മൂത്ത മകള്‍ രണ്ടാമത് ഗര്‍ഭിണിയായപ്പോഴായിരുന്നു.

ആ സമയത്താണ് കൊല്ലപ്പെട്ട യുവതിയുടെയും രതീഷിന്റെ ബന്ധം അറിയുന്നതും കൈയ്യോടെ പിടികൂടിയതും. വലിയ പ്രശ്നങ്ങളാണ് ആ സമയം ഉണ്ടായത്. എന്നാല്‍ ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞ് പ്രശ്നം ഒത്തു തീർപ്പ് ആക്കുകയായിരുന്നു.

പക്ഷേ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും തുടരുകയായിരുന്നു. യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് പുത്തന്‍കാട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന മുപ്പത്തിയഞ്ചുകാരനായ രതീഷ് ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയത്. ഒളിവില്‍ പോയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വിദേശത്ത് നിന്നുമുള്ള ഒരു ഫോണ്‍ സന്ദേശത്തിന് പിന്നാലെയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ രതീഷിനെ അന്വേഷിച്ച്‌ പൊലീസ് ഒരുപാട് വലഞ്ഞിരുന്നു.

ഇയാളുമായി ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുകയും ചിലരെ നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് വിദേശത്ത് നിന്നും ഒരു ഫോണ്‍ കോള്‍ പട്ടണക്കാട് എസ്‌ഐ മഹേഷിന്റെ മൊബൈലിലിലേക്ക് വരുന്നത്. രതീഷിന്റെ സഹോദരന്റെ ഭാര്യ വീട്ടില്‍ രതീഷുണ്ടെന്നും തുടർന്ന് അവിടത്തെ നമ്പറും നൽകി.

ഇതോടെ ഫോണില്‍ വിളിച്ചയാള്‍ നല്‍കിയ നമ്പറിന്റെ മേല്‍വിലാസം എടുക്കുകയും അവിടേക്ക് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തുകയുമായിരുന്നു. വീടു വളഞ്ഞ ശേഷം പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന രതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരന്റെ ഭാര്യയുടെ അമ്മ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.

രാത്രിയില്‍ ചെങ്ങണ്ടയിലെത്തിയ രതീഷ് ഇവരോട് കള്ളം പറഞ്ഞാണ് വീട്ടില്‍ തങ്ങിയത്. വിദേശത്ത് നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് അപ്പോള്‍ തന്നെ പൊലീസ് എത്തിയതിനാല്‍ ഇവിടെ നിന്നും രക്ഷപെടാന്‍ കഴിഞ്ഞില്ല.

തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ കുറ്റം സമ്മതിച്ചു. കൊലപാതകം കഴിഞ്ഞ് തങ്കി റെയില്‍വേ ഗേറ്റിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തി മദ്യപിച്ച ശേഷം അവിടെ തങ്ങാനായിരുന്നു നീക്കം. എന്നാല്‍ അവിടെ നിന്നും ഇയാള്‍ വീണ്ടും മുങ്ങുകയായിരുന്നു.

സുഹൃത്തിനോട് കൊലപാതക വിവരം പറഞ്ഞതോടെ അയാള്‍ അവിടെ നിന്നും വേഗം പോകാന്‍ പറഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിനിടയില്‍ യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. രതീഷിന്റെ കുടുംബവീട്ടില്‍ നിന്നും പിതാവെത്തി രതീഷിന്റെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെ ആരും ഇല്ലാ എന്ന് മനസ്സിലായി.

വീടിനുള്ളില്‍ ഫാന്‍ കറങ്ങുന്ന ശബ്ദം കേട്ട വിവരം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു. രാത്രി 12 മണിയോടെ പൊലീസും യുവതിയുടെ മാതാപിതാക്കളും ഒരുമിച്ചെത്തി വീടിന്റെ വാതില്‍ തട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് മൃതദേഹം കാണുന്നത്.

പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് രതീഷ് പൊലീസിനോട് വ്യക്തമാക്കി. തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായും അടുപ്പം ഉണ്ടായി. അവര്‍ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനേ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ രതീഷ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടി ബോധരഹിതയായി താഴെവീണു. പിന്നാലെ കഴുത്ത് ഞെരിച്ച്‌ കൊന്നതായി രതീഷ് പൊലീസിനോട് പറയുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (6 hours ago)

Malayali Vartha Recommends