വീട്ടുകാരോട് പിണങ്ങി നാടുവിട്ട ഇരുപതുകാരന്‍ വീട്ടില്‍ തിരിച്ചെത്തിയതിങ്ങനെ! സുരക്ഷിതമായി വീട്ടിലെത്തിക്കാൻ കാരണമായത് എസ്‌ഐയുടെ സമയോചിതമായ ഇടപെടല്‍

അമ്പലപ്പുഴയിൽ ബന്ധുക്കളോട് പിണങ്ങി നാടുവിട്ട ഇരുപതുകാരന്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തി. സബ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്റെ ഇടപെടല്‍ മൂലമാണ് തോപ്പുംപടി അഴീക്കകത്ത് സേവ്യറിന്റെ മകന്‍ പീറ്റര്‍ വീട്ടിലേക്ക് തിരിച്ച് പോയത്.
വീട്ടുകാരോട് പിണങ്ങിയാണ് പീറ്റര്‍ പുറക്കാടെത്തിയത്.പുറക്കാട് മാര്‍സ്ലീവ പള്ളിയങ്കണത്തില്‍ യുവാവ് ക്ഷീണിതനായി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പള്ളിയധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞയുടന്‍ എസ്‌ഐ മാര്‍ട്ടിന്‍, പൊലീസുകാരായ ദിലീഷ്, റോബിന്‍ എന്നിവര്‍ ഉടൻ തന്നെ സ്ഥലത്തെത്തി.
പൊലീസുകാര്‍ പീറ്ററിനോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് വീടുവിട്ടിറങ്ങിയതാണെന്ന് അറിയുന്നത്.തു ര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ യുവാവിന് ഭക്ഷണവും വാങ്ങിക്കൊടുത്തു. തോപ്പുംപടിയിലെ കൗണ്‍സിലറെ ഫോണില്‍ ബന്ധപ്പെട്ട ശേഷം കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പീറ്ററിനെ നാട്ടിലേക്ക് യാത്രയാക്കി. നാട്ടിലെത്താനുള്ള പണവും സബ് ഇന്‍സ്‌പെക്ടര്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















