Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഗവർണറുടെ ക്ഷണപ്രകാരം രാജ്ഭവനിലെത്തിയപ്പോൾ കാത്തിരുന്നത് വമ്പൻ സർപ്രൈസ്: ആ സമ്മാനത്തിൽ സന്തോഷവതിയായി സെൽവമാരി

28 JULY 2021 01:55 PM IST
മലയാളി വാര്‍ത്ത

പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിൽ ഉന്നമനങ്ങൾ കൈവരിച്ച സെൽവ മാരിയുടെ ജീവിതം മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. സെൽവ മാരിയുടെ പോരാട്ടത്തിന്റെ കഥയറിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവരെ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു.ഗവർണറുടെ ക്ഷണപ്രകാരം രാജ്ഭവനിലെത്തിയ സെൽവമാരിയെ കാത്തിരുന്നത് വമ്പൻ സർപ്രൈസുകളായിരുന്നു.

രാജ്ഭവനിൽ ഗവർണറുടെ അതിഥിയായി പങ്കിട്ട കുറച്ചുനേരം അവരുടെ ജീവിതത്തിൽ മറക്കാനാകാത്തതായിരുന്നു. മടങ്ങാൻ നേരം ഗവർണർ ഒരു സ്നേഹസമ്മാനവും സെൽവമാരിക്ക് കൊടുത്തു. മനോഹരമായ ഒരു കസവുസാരിയായിരുന്നു അത്. സെൽവമാരിയെ സംബന്ധിച്ച് വളരെ ആഹ്ലാദകരമായ നിമിഷമായിരുന്നു അത്. സർക്കാർ ഹൈസ്കൂളിലെ അധ്യാപികയായ സെൽവ മാരി ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്.

പ്രതിസന്ധികളിൽ പതറാതെ പഠനത്തിന് മുൻഗണന നൽകി സെൽവമാരി നടത്തിയ പോരാട്ടം കഷ്ടപ്പെടുന്ന ഒരോ കുട്ടിക്കും പ്രചോദനമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പഠനം തുടരണമെന്നും ഗവർണർ സെൽവ മാരിക്ക് ഉപദേശം നൽകി . സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടട്ടേയെന്ന് ആശംസിക്കുകയും ചെയ്തു.

അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്ത് ഹൈസ്‌കൂൾ അധ്യാപികയായ കുമളി ചോറ്റുപാറ സ്വദേശിനി സെൽവമാരിയെ ഗവർണർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു . എന്നിട്ട് ആയിരുന്നു അദ്ദേഹം രാജ്ഭവനിലേക്ക് ക്ഷണിച്ചത്.

അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും പ്രതിസന്ധികളോട് പോരാടിയും ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയാകുകയായിരുന്നു സെൽവ മാരി. ഇവരുടെ അതിജീവനത്തിന്റെ കഥ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു .


ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ച് പോയി.  മൂന്ന് പെൺമക്കളെ വളർത്താൻ അമ്മ സെൽവം ഏറെ കഷ്ടപ്പെട്ടു. ഏലമലക്കാടുകളിൽ പണിയെടുത്തായിരുന്നു അവർ കുടുംബം പുലർത്തിപ്പോന്നത്. അമ്മയ്ക്കൊപ്പം അവധിദിവസങ്ങളിൽ സെൽവമാരിയും പണി ചെയ്യാൻ ഇറങ്ങി.

ചോറ്റുപാറ ജി.എൽ.പി. സ്കൂൾ, മുരിക്കടി സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടിൽ പ്ലസ്ടു പഠിച്ചു ഉയർന്ന വിജയം നേടി. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ബിരുദ പഠനത്തിന് ഗണിതം തിരഞ്ഞെടുത്തു.
ചില ഒറ്റപ്പെടലുകൾ ജീവിതത്തിൽ നേരിട്ടിരുന്നു അപ്പോഴൊക്കെ അമ്മയുടെ മുഖം ഓർമ്മ വന്നതിനാൽ വീണ്ടും പോരാടി പഠിച്ചു.

നന്നായി കഷ്ടപ്പെട്ടപ്പോൾ ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന പരിമിതി ഒഴിവായി. ഡിഗ്രി നല്ല മാർക്കോടെ തന്നെ നേടി. യൂണിവേഴ്സിറ്റി കോളജിൽനിന്ന് എം.എസ്.സി.യും
കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്നു ബി.എഡും തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്നു എം.എഡും , ഒന്നാം റാങ്കോടെ എം.ഫിലും സെൽവ മാരി നേടിയെടുത്തു. . ഇപ്പോൾ ഇവിടെ പി.എച്ച്.ഡി. വിദ്യാർഥിയാണ് ഇവർ . കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും കഷ്ടപ്പെട്ട് നേടിയെടുത്തിട്ടുണ്ട്.

പി.എസ്.സിയുടെ വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ സെൽവമാരിയുടെ പേര് വന്നിരുന്നു. എന്നാൽ അതിനോട് വലിയ താത്പര്യം ഇല്ല. 2017-ലാണ് ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്ക് പി.എസ്.സി. പരീക്ഷ എഴുതിയത്. നിയമന ഉത്തരവ് 2020-ൽ കിട്ടിയിരുന്നു. എന്നാൽ ഈ വർഷമായിരുന്നു ജോലിയിൽ പ്രവേശിച്ചത്. അധ്യാപനം ഇഷ്ടമാണ്. പക്ഷേ സിവിൽ സർവീസ് നേടി എടുക്കുക എന്ന വലിയ ലക്ഷ്യമാണ് സെൽവമാരിക്കുള്ളത്. ഏതായാലും ഗവർണറുടെ കിട്ടിയതോടെ ഇരട്ടി സന്തോഷം ആണ് സെൽവമാരിക്ക് കിട്ടിയിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends