'തെറ്റും ശരിയും ഇപ്പോള്‍ പ്രതികരിക്കുന്നില്ല,രാജിവയ്‌ക്കേണ്ട സാഹചര്യമില്ല', നടപടി വിധിപോലെ വരട്ടെ: കൈയാങ്കളി കേസില്‍ ശിവന്‍കുട്ടിയ്‌ക്ക് പിന്തുണയുമായി ജോസ് കെ മാണി

നിയമസഭാ കൈയാങ്കളി കേസിലെ തെറ്റും ശരിയും താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ആ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമില്ലെന്നും വ്യക്തമാക്കി ജോസ് കെ. മാണി. കൈയാങ്കളി കേസിലെ നടപടി വിധിപോലെ വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ നിരപരാധിത്വം വിചാരണകോടതിയില്‍ തെളിയിക്കുമെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ അഭിപ്രായത്തെ ജോസ് കെ മാണി പിന്താങ്ങി. യുഡിഎഫ് ഭരണകാലത്ത് ജോസ് കെ.മാണിയുടെ പിതാവും അന്ന് ധനമന്ത്രിയുമായിരുന്ന കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിലെ പ്രതിഷേധമാണ് നിയമസഭയില്‍ കൈയ്യാങ്കളി ആയത്.
https://www.facebook.com/Malayalivartha





















