Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'ഇനി ഇത് എന്ത് ചെയ്യണമെന്ന് അറിയില്ല. ലോണ്‍ തുകയുടെ തവണകള്‍ മുടക്കാനും കഴിയില്ല. സത്യം പറഞ്ഞാല്‍ കുടത്തില്‍ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങള്‍ കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയി. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല...' വൈറലായി വിദ്യാർത്ഥിയുടെ കുറിപ്പ്

28 JULY 2021 02:06 PM IST
മലയാളി വാര്‍ത്ത

കുടുംബശ്രീ ലാപ്ടോപ് പദ്ധതി മൂലം പഠനം പാതിവഴിയില്‍ മുടങ്ങിയ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. കേരള സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു കൊടുംവഞ്ചന പ്രതീക്ഷിച്ചില്ലെന്ന് ഷമീം ആയംകാലം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയുണ്ടായി. കോവിഡ് കാലത്ത് വലിയ സാമ്ബത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്ബോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതി ലാപ്ടോപ് വാങ്ങിയത് ചതിയായിപ്പോയി. പ്രതീക്ഷയോടെ വാങ്ങിയ ലാപ്ടോപ് ഒരു മാസം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും ഷമീം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഡിഗ്രി അവസാനം വര്‍ഷം ഓണ്‍ലൈനിലൂടെ തള്ളി നീക്കുമ്ബോഴാണ് സര്‍ക്കാറിന്‍റെ കുടുംബശ്രീ മുഖാന്തരമുള്ള ലാപ്ടോപ് പദ്ധതിയായ വിദ്യാശ്രീയെ കുറിച്ച്‌ അറിയുന്നത്. വിദ്യാര്‍ത്ഥി ആയതിനാല്‍ കാര്യമായ വരുമാനം ഒന്നുമില്ല എങ്കില്‍ പോലും ഫോണിലെ ചെറിയ സ്ക്രീനില്‍ മണിക്കൂറുകള്‍ നോക്കിയിരിക്കുമ്ബോള്‍ ഉണ്ടാകുന്ന തലവേദനയും കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓര്‍ത്തപ്പോള്‍ കുടുംബശ്രീയിലെ ചേച്ചി മുഖേനെ ഫോം വാങ്ങി ലാപ്ടോപ്പിന് അപേക്ഷിച്ചു. 500 രൂപ മാസതവണയില്‍ മൂന്നാം മാസം ലാപ്ടോപ് ലഭ്യമാക്കും എന്നാണ് അറിയിച്ചത്. ചിട്ടിയില്‍ ചേര്‍ന്ന് മാസം മൂന്നും അഞ്ചും കഴിഞ്ഞിട്ടും ലാപ്ടോപ് കിട്ടിയില്ല...

എങ്കിലും പ്രതീക്ഷ കൈ വിടാതെ തവണകള്‍ അടച്ച്‌ കൊണ്ടിരുന്നു മാസങ്ങള്‍ക്ക് ശേഷം ലാപ്ടോപ് വാങ്ങിക്കാന്‍ കുറ്റിപ്പുറം KSFEയിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി പറ്റിക്കപ്പെട്ടത് അറിയുന്നത്... മുന്‍പ് അപേക്ഷകരോട് ലാപ്ടോപ് കമ്ബനി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ തിരഞ്ഞെടുത്തത് H.P ആയതിനാല്‍ അതും പ്രതീക്ഷിച്ച്‌ പോയ എന്നെ കാത്തിരുന്നത് ഈ ഫോട്ടോയില്‍ കാണുന്ന കോകോണിക്സ് എന്ന അധികം കേട്ട് കേള്‍വി പോലുമില്ലാത്ത കമ്ബനിയായിരുന്നു. വേറെ നിവൃത്തി ഒന്നുമില്ലാത്തതിനാല്‍ കൈപറ്റേണ്ടി വന്നു.

ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലെത്തി കാര്യങ്ങള്‍ ഒക്കെ നോക്കിവെച്ച്‌ പിറ്റേന്ന് ക്ലാസ്സ് കേള്‍ക്കാന്‍ ഗൂഗിള്‍ മീറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ആള് "ഡിം" ചാര്‍ജും കയറുന്നില്ല, ഓണ്‍ ആവുന്നുമില്ല KSFE ഓഫീസില്‍ അറിയിച്ചപ്പോള്‍ അവര്‍ക്ക് ഇതുമായി ബന്ധമില്ലെന്നും കമ്പനിയെ അറിയിക്കാനും പറഞ്ഞ് അവര്‍ കൈ ഒഴിഞ്ഞു. കമ്പനിയില്‍ വിളിച്ച്‌ കംപ്ലൈന്‍റ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ റീപ്ലേസ് ചെയ്ത് തരാമെന്നും കുറ്റിപ്പുറം ബ്രാഞ്ചിലേക്ക് എത്താനും പറഞ്ഞു. അവിടെ പോയി കംപ്ലൈന്‍റ് ആയ ലാപ് തിരികെ നല്‍കി പുതിയത് വാങ്ങി വീട്ടിലെത്തി.

ഗൂഗിള്‍ മീറ്റും ഡോക്സും ഒക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് വെച്ച ഫൈനല്‍ ഇയര്‍ പ്രോജക്‌ട് കറക്‌ട് ചെയ്ത് കൊണ്ടിരിക്കെ സംഭവം പിന്നേം "ഡിം". വീണ്ടും പഴയ പോലെത്തന്നെ വര്‍ക്ക് ആവുന്നില്ല. ഇപ്രാവശ്യം കമ്പനിയുടെ സര്‍വീസ്- കംപ്ലൈന്‍റ് സെക്ഷനില്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുമില്ല. വാട്ട്സ്‌ആപ്പില്‍ മെസേജ് അയച്ചിട്ടും ഒരു റസ്പോണ്‍സും ഇല്ല. ഇനി ഇത് എന്ത് ചെയ്യണമെന്ന് അറിയില്ല. ലോണ്‍ തുകയുടെ തവണകള്‍ മുടക്കാനും കഴിയില്ല. സത്യം പറഞ്ഞാല്‍ കുടത്തില്‍ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങള്‍ കോവിഡ് കാലത്ത് വലിയ സാമ്ബത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്ബോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയി. എന്നെപ്പോലെ എന്‍റെ പഞ്ചായത്തില്‍ ലാപ്ടോപ് കൈപ്പറ്റിയ മുഴുവന്‍ പേരും ഈ ചതിയില്‍പ്പെട്ട് കുടുങ്ങി നില്‍ക്കുകയാണ്

സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല... അത്രയും പ്രതീക്ഷയോടെ വാങ്ങിയ ഈ ലാപ്ടോപ് ഒരു മാസം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇനി എന്ത് ചെയ്യുമെന്നറിയാതെ പെട്ട് നില്‍ക്കുകയാണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (1 hour ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends