കുട്ടനാട് സന്ദള്‍ശിക്കാന്‍ എത്തിയ 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെ ആറ്റില്‍ കാണാതായി

കുട്ടനാട് സന്ദള്‍ശിക്കാന്‍ എത്തിയ 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെ ആറ്റില്‍ കാണാതായി. ആലുവ വെസ്റ്റ് കടുങ്ങല്ലൂര്‍ പത്താം വാര്‍ഡ് കളപ്പുരയില്‍ ഹൗസില്‍ അന്‍സാറിന്റെ മകന്‍ മുഹമ്മദ് ആദില്‍(മനു -22 ) നെയാണ് കാണാതായത്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം മൂന്ന് കാറുകളിലായി കുട്ടനാട് കൈനകരിയിലെത്തിയ സംഘത്തിലെ ആദിലിനെ മുണ്ടക്കല്‍ പാലത്തിന് സമീപം ഗുരുമന്ദിരം ജെട്ടിയിലെ കടവില്‍ കുളിക്കുന്നതിനിടെയാണ് കാണാതായത്.
തുടര്‍ന്ന് നെടുമുടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ആദിലിനായുള്ള തെരച്ചില്‍ വൈകിയും തുടര്‍ന്നു.
"
https://www.facebook.com/Malayalivartha





















