ഒരു ക്ഷേത്രത്തിലെ പരികര്‍മ്മിയുടെ സഹായി ആയി പ്രവര്‍ത്തിച്ച്, പരികര്‍മ്മി മരിച്ചതോടെ മന്ത്രശക്തി തനിക്കു ലഭിച്ചെന്ന് പ്രചരിപ്പിക്കുകയും വീട്ടില്‍ അമ്പലം പണിത് പൂജയും മറ്റും നടത്തി വരികയുമായിരുന്നു, ഒടുവിൽ പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ച് ആഭിചാരക്രിയകള്‍ ചെയ്തു!! പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛന്‍ സ്വാമി എന്ന മന്ത്രവാദി അറസ്റ്റില്‍

ആഭിചാരക്രിയകള്‍ നടത്തിവന്നിരുന്ന മന്ത്രവാദി പിടിയില്‍. പതിനേഴുകാരിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവന്ന അച്ഛന്‍ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മാള കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെയാണ് (39 വയസ്സ്) പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തുകയാണ് ഇയാളുടെ പതിവ്. പല സ്ഥലത്തു നിന്നും ആളുകള്‍ ഇയാളുടെ അടുത്തേയ്ക്ക് എത്തിയിരുന്നതായാണ് വിവരം. രാജീവിന്റെ വീടിനു സമീപം അന്യജില്ലയില്‍നിന്നുള്ള വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
അതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇരിങ്ങാലക്കുട ഡിവൈ എസ്പി ബാബു കെ.തോമസിന്റെ നേതൃത്വത്തില്‍ മാള ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ഒരു ക്ഷേത്രത്തിലെ പരികര്‍മ്മിയുടെ സഹായി ആയി പ്രവര്‍ത്തിച്ച രാജീവ് പരികര്‍മ്മി മരിച്ചതോടെ മന്ത്രശക്തി തനിക്കു ലഭിച്ചെന്നു പ്രചരിപ്പിക്കുകയും വീട്ടില്‍ അമ്പലം പണിത് പൂജയും മറ്റും നടത്തിവരികയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു ഇയാളുടെ പൂജ.
കൂടാതെ പൂജ സമയത്തും വെളിപാട് തറയില്‍ പ്രവേശിച്ച് കല്‍പ്പന പറയുമ്പോഴും അച്ഛന്‍ സ്വാമി എന്നാണ് ഇയാള്‍ സ്വയം പറഞ്ഞിരുന്നത്. വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ഇയാള്‍ ചുരുങ്ങിയ കാലത്തിനിടയില്‍ ആഢംബര വാഹനങ്ങളും സാമ്പത്തികവും സ്വന്തമാക്കിയ വഴിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















