പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച അധ്യാപകന്‍ പിടിയില്‍

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അധ്യാപകന്‍ പിടിയിലായി. വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഹൗസ് മുഹമ്മദ് സാലിഹി(24)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം സ്വദേശിയായ 12 ക്കാരനെയാണ് ഇയാള്‍ അധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സപ്പില്‍ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്തത്. മാതാപിതാക്കള്‍ വിവരം അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. ഓപ്പറേഷന്‍ പിഹണ്ട് പരിശോധനയില്‍ ഏതാനും മാസം മുമ്ബ് ഇയാള്‍ പിടിയിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha





















