മത്സരഓട്ടത്തിനിടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ചങ്ങനാശേരി ബൈപ്പാസില്‍ രാത്രി ഏഴ് മണിയോടെ മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ചു അപകടമുണ്ടായി. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിനെ മത്സരഓട്ടം നടത്തിയ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിച്ചിട്ട ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനെട്ടുവയസുകാരനായ ശരത് പി സുരേഷ്, ചങ്ങനാശേരി സ്വദേശികളായ മുരുകന്‍ ആചാരി, നടേശന്‍ എന്നിവരാണ് മരിച്ചത്. സമീപദിവസങ്ങളിലായി ഇവിടെ മത്സരഓട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















