നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഉത്തരവിട്ട് കോടതി

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ അഡീ. സെഷന്‍സ് കോടതി ഉത്തരവിട്ടു. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിനു ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണു വിചാരണ കോടതി നടപടി സ്വീകരിച്ചത്.
വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണു ജില്ലാ പോലീസ് സൂപ്രണ്ടിനോട് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. കേസിലെ 10-ാം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.
ദിലീപില്‍നിന്നു പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍ ജയിലില്‍നിന്ന് അയച്ച കത്ത് എഴുതിയതു വിഷ്ണുവായിരുന്നു.
https://www.facebook.com/Malayalivartha























