ഇന്ധനവില വര്‍ധനവ്: സര്‍ക്കാരുകളോടും ജി.എസ്.ടി. കൗണ്‍സിലിനോടും വിശദീകരണം തേടി ഹൈക്കോടതി

ഇന്ധനവില വർധനവ് രാജ്യത്ത് വിവിധ രീതിയിലെ പ്രക്ഷോഭങ്ങൾക്കാണ് കാരണമായത്. ഓരോ ദിനം കഴിയുമ്പോഴും രാജ്യത്ത് ഇന്ധനവില അമിതമായാണ് വർധിക്കുന്നത്. ഇപ്പോഴിതാ, ഇന്ധനവില നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും ജി.എസ്.ടി കൗണ്‍സിലിന്റേയും വിശദീകരണം തേടിയിരിക്കുകയാണ്.
മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം. പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണി കുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് പരിഗണിച്ചത്.
അടിക്കടി ഉണ്ടാകുന്ന വില വര്‍ധവില്‍ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























