വെളിപാട് തറയില്‍ പ്രവേശിച്ചാൽ പിന്നെ യുവതികളുടെ ശരീരം അച്ഛൻ സ്വാമിയുടെ നിയന്ത്രണത്തിൽ; ഫേസ്ബുക്കിലും യുട്യൂബിലും അച്ഛൻ സ്വാമിയുടെ കോപ്രായങ്ങൾ കണ്ട് വീഴുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളടക്കമുള്ളവർ:- ആദ്യം ഒരുമിച്ച് വരുത്തി മന്ത്രവാദം, പിന്നീട് ഒറ്റക്കിരുത്തി കണ്ണടച്ച് ധ്യാനിപ്പിച്ച ശേഷം, നാണയം ശരീരത്തിൽ വച്ച് തലോടൽ:- കല്പണിക്കാരൻ രാജീവ് മന്ത്രവാദിയായത് സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട്! കെണിയിൽ വീണവർക്ക് മാനവും പോയി... പണവും പോയി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മഠത്തിലാൻ രാജീവ് "അച്ഛൻ സ്വാമി"യായത് സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട്. അതിവേഗം സമ്പത്തുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കല്പണിക്കാരനായിരുന്ന പ്രതി സ്വാമിയായി മാറിയത്. വിവിധ മതങ്ങൾ ഒരേ കുടക്കീഴിൽ എന്ന ആശയം പ്രചരിപ്പിച്ചായിരുന്നു രാജീവിന്റെ തട്ടിപ്പുകൾ. യുട്യൂബിലൂടെ വരെ പരസ്യം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ വ്യാജ സിദ്ധനെ തേടിയെത്തി. സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി.
നിരവധി പേരാണ് രാജീവന്റെ മഠത്തില്‍ പൂജയ്ക്കും മന്ത്രവാദത്തിനും എത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതില്‍ ഭൂരിഭാഗവും അന്യജില്ലക്കാരും മറ്റു പ്രദേശങ്ങളിലുള്ളവരുമായിരുന്നു. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതി ആളുകളെ ഇവിടേക്ക് എത്തിച്ചിരുന്നത്. മന്ത്രവാദത്തിനും പൂജയ്ക്കും എത്തിയിരുന്നവര്‍ ദിവസങ്ങളോളം ഇവിടെ താമസിച്ചിരുന്നതായും വിവരമുണ്ട്. മാളയിലുള്ളവര്‍ക്ക് ഇയാളെക്കുറിച്ചോ മന്ത്രാവാദത്തെക്കുറിച്ചോ കൂടുതല്‍ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയതോടെയാണ് രാജീവിന്റെ മഠത്തില്‍ നടന്നിരുന്നത് ഇത്തരം കാര്യങ്ങളാണെന്ന് നാട്ടുകാര്‍ പോലുമറിഞ്ഞത്.
പ്രതിക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുെണ്ടന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പും നടന്നിട്ടുള്ളതായി പോലീസ് പറയുന്നു. അദ്ഭുതസിദ്ധിയുണ്ടെന്ന് അവകാശപ്പെട്ട് ആഭിചാരക്രിയകള്‍ നടത്തിയിരുന്ന രാജീവിനെ(39) കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മാവന്റെ ജീവന്‍ രക്ഷിക്കാനായി പൂജയ്‌ക്കെത്തിയ 17 വയസ്സുകാരിയെ ഇയാള്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാള പോലീസ് മഠത്തിലെത്തി രാജീവിനെ പിടികൂടുകയായിരുന്നു.
നേരത്തെ കല്‍പ്പണിക്കാരനായിരുന്ന പ്രതി കഴിഞ്ഞ ആറു വര്‍ഷമായി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിവരികയാണെന്നാണ് പോലീസ് പറയുന്നത്. ഇതിലൂടെ പ്രതി വന്‍ സാമ്പത്തിക വളര്‍ച്ചയാണുണ്ടാക്കിയത്. വീട്ടില്‍ത്തന്നെ ക്ഷേത്രം നിര്‍മിച്ചായിരുന്നു മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നത്. അച്ഛന്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ജീവന്‍ അപകടത്തിലാണെന്ന് കരുതുന്നവരെ അതില്‍നിന്ന് രക്ഷിക്കാനും സാമ്പത്തികനേട്ടത്തിനും ഉള്‍പ്പെടെ ഇയാള്‍ പൂജകള്‍ നടത്തിയിരുന്നു. സ്ത്രീകളെ നഗ്നരാക്കി രഹസ്യഭാഗങ്ങളില്‍ നാണയം വെച്ചായിരുന്നു പൂജ. പരാതി നല്‍കിയ 17 വയസ്സുകാരിയെയും ഇത്തരത്തിലുള്ള പൂജയ്ക്കായാണ് ഇവിടെ എത്തിച്ചത്. തുടര്‍ന്ന് മൂന്നു തവണ പ്രതി ശരീരത്തില്‍ നാണയംവെച്ച് പൂജ നടത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് വിവരം.
ശാരീരിക പ്രയാസം, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിന് നിരവധി പേരാണ് മഠത്തിൽ എത്താറുള്ളത്. നാണയം ഉപയോഗിച്ചുള്ള പ്രത്യേക തരം പൂജയാണ് ഇവിടെ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.. ആദ്യം കുടുംബമടക്കം വരുന്ന സ്ത്രീകളെ എല്ലാവരെയും കണ്ണടച്ച് ധ്യാനിപ്പിച്ച ശേഷം, നാണയം സ്ത്രീയുടെ ശരീരത്തിൽ വച്ച് തലോടി പ്രാർത്ഥിക്കും. പിന്നീട് നാണയ പ്രാർത്ഥനയുടെ ഭാവം മാറ്റും. ആദ്യം ഒരുമിച്ച് വരുത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ തനിച്ചാക്കും. ഇത്തരത്തിൽ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. പൂജ സമയത്തും വെളിപാട് തറയില്‍ പ്രവേശിച്ച് കല്‍പ്പന പറയുമ്പോഴും അച്ഛന്‍ സ്വാമി എന്നുമാത്രമേ വിളിക്കാൻ പാടുള്ളുവെന്ന് പ്രത്യേക നിർദ്ദേശവും ഉണ്ടാകും.
രാജീവിന്റെ വീടിനു സമീപം അന്യജില്ലയില്‍നിന്നുള്ള വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പൊലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാേജന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ്. മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha