കോതമംഗലത്ത് ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ യുവാവ് വെടിവെച്ച് കൊന്നു; പ്രതി ആത്മഹത്യ ചെയ്തു; കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി
കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്ന് സുഹൃത്ത് ആത്മഹത്യ ചെയ്തു. ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസ(24)യാണ് സുഹൃത്തിന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് രാഗിന് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം.
കണ്ണൂര്‍ സ്വദേശനിയാണ് മാനസ. രാഗിനും കണ്ണൂര്‍ സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha