Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബെംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾക്കു ഒന്നരക്കോടി രൂപ: ഭീകരന്മാരുടെ ആ പദ്ധതി രാജ്യത്ത്

30 JULY 2021 06:32 PM IST
മലയാളി വാര്‍ത്ത

വളരെ ദുരൂഹമായ ചില സംഭവങ്ങൾ അരങ്ങേറുന്നുണ്ട് നമുക്ക് ചുറ്റും. ആലോചിക്കുമ്പോൾ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട് എന്ന് തോന്നിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോൾ നമുക്ക് ചുറ്റും ഉണ്ടാവുന്നത് എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

വിദേശത്തു നിന്നു സൗജന്യമായി തന്നെ വിഡിയോ കോൾ ചെയ്യാവുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിലും സമാന്തര എക്സ്ചേഞ്ചിലൂടെ നിയമവിരുദ്ധമായി വോയ്സ് കോൾ ചെയ്യുന്നത് തകൃതിയായി നടക്കുകയാണ്. ബെംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽനിന്ന് പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾക്കു മാത്രം ഒന്നരക്കോടി രൂപയോളമുണ്ട്.

 

 

 

 

 

 

രാജ്യാന്തര ഫോൺ കോളുകൾ ചെയ്യാൻ പലതരം മൊബൈൽ ആപ്ലിക്കേഷനുകൾ ചവറു പോലെയുണ്ട് ഇന്നത്തെ കാലത്ത്. എന്നിട്ടും എന്തു ലാഭമാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്നു കിട്ടുന്നത് എന്നതാണ് അതിശയകരമായ കാര്യം.

ബെംഗളുരൂവിനും കോഴിക്കോടിനും പിന്നാലെ ബിഹാറിലും ഉത്തർപ്രദേശിലുമെല്ലാം ഒരേ തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയിരിക്കുകയാണ്. മാത്രമല്ല നിയമവിരുദ്ധ പ്രവർത്തനങ്ങളുടെഅടിവേര് മാന്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘങ്ങൾ. പിഴയടച്ചു തടിതപ്പാകുന്ന ടെലികോം തട്ടിപ്പല്ല ഇതെന്ന ഉത്തമമായ ബോധം പൊലീസിനുണ്ട്.

 

 

 

 

 

 

 

വിവിധ ഏജൻസികളുടെ അന്വേഷണംസ്വർണക്കടത്തും കള്ളപ്പണവും മുതൽ തീവ്രവാദപ്രവർത്തനത്തിലേക്കു വരെ യുണ്ട്.
ഐഎസ്ഡി നിരക്കുകളിൽനിന്ന് തലയൂരാനായി വിദേശത്തു ജോലി ചെയ്യുന്ന തുച്ഛ വരുമാനക്കാർ പണ്ടു നാട്ടിലേക്ക് വിളിച്ചിരുന്നത് സമാന്തര എക്സ്ചേഞ്ചുകൾ വഴിയായിരുന്നു.

കുഴൽഫോൺ എന്നും ഹുണ്ടിഫോൺ എന്നും വിളിപ്പേരുള്ള ഇത്തരം കേന്ദ്രങ്ങൾ പൊലീസ് പിടികൂടുന്നത് പതിവായിരുന്നു. പക്ഷേ വിദേശത്തുനിന്ന് വിഡിയോ കോൾ ഉൾപ്പെടെ വിളിക്കാനുള്ള സംവിധാനമുള്ള ധാരാളം ഉള്ള ഈ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളും മിലിട്ടറി ഇന്റലിജൻസും അന്വേഷണം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.

 

 

 

 

 

 

 

 

രണ്ടു മാസത്തിനിടെ കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളിലായിരുന്നു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കാണുവാൻ സാധിച്ചത്. വിദേശ കോളുകൾ ലോക്കലാക്കും വിദേശത്തു നിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോൺ കോളുകൾ എത്തിക്കുകയാണ് ‘കുഴൽ ഫോൺ’ എന്നു വിളിപ്പേരുള്ള സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ.

വിദേശത്തുനിന്നു വരുന്ന കോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് ചൈനീസ് ഉപകരണത്തിലൂടെ രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുകയാണ് സമാന്തര ടെലികോം എക്സ്ചേഞ്ച് മുഖേന നടക്കുന്നത്. അതിവേഗ ഇന്റർനെറ്റ് പ്ലാനുകൾ ഉപയോഗിച്ചാണ് ഇക്കാര്യം ചെയ്യുന്നത്. ഒരേസമയം 32 മുതൽ 128 വരെ സിം കാർഡുകൾ പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങൾ ഈ കേന്ദ്രങ്ങളിൽനിന്നു ഇതിനോടകം പിടിച്ചെടുത്തു.

 

 

 

 

 

 

ഔദ്യോഗിക മാർഗങ്ങളിലൂടെയല്ലാതെ കുറഞ്ഞ നിരക്കിൽ വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഫോൺ ചെയ്യാനാണ് സമാന്തര ടെലിഫോൺ സഹായം ഉപയോഗിക്കുന്നത്. ഫോൺ വിളി രേഖകൾ ഉണ്ടാകില്ല എന്നത് കൊണ്ടാണ് ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളായാണ് ഫോണിൽ കാണുവാൻ സാധിക്കുന്നത്.

ജൂലൈ ഒന്നിന് കോഴിക്കോട് നഗരത്തിലെ സ്ഥലങ്ങളിൽ ഈ വിധത്തിലുള്ള എക്സ്ചേഞ്ചുകൾ കണ്ടെത്തി. ഇവിടെ 23 ഉപകരണങ്ങളും 720 സിം കാർഡുകളും കണ്ടെടുക്കുകയുണ്ടായി. 2 മാസത്തിനിടെ 4 സംസ്ഥാനങ്ങളിൽ
കേരളത്തിനും ബെംഗളൂരുവിനും പുറമേ ബിഹാറിലും ഉത്തർപ്രദേശിലുമാണ് 2 മാസത്തിനിടെ സമാന്തര ടെലിഫോ‍ൺ എക്സ്ചേഞ്ചുകൾ കാണുവാൻ സാധിച്ചത്.

 

 

 

 

ജൂൺ 9നായിരുന്നു ബെംഗളൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതും പിടികൂടിയതും. ഈ മാസം ഒന്നിന് കോഴിക്കോടും 20ന് ബിഹാറിലെ പട്നയിലും 25ന് യുപിയിലെ ബിജ്നോറിലും സമാനമായ എക്സ്ചേഞ്ചുകൾ കണ്ടെത്തുന്ന സാഹചര്യമുണ്ടായി.നാലിടത്തും ഉപയോഗിച്ചിരുന്നത് ഒരേ പോലുള്ള യന്ത്രങ്ങളാണെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരു കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലോട്ടിലാണ് കോഴിക്കോട് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചതിലെ മുഖ്യ ആസൂത്രകനെന്നു പൊലീസ് കണ്ടെത്തി. കോഴിക്കോട്ടെ എക്സ്ചേഞ്ചുകൾ ദേശവിരുദ്ധ പ്രവർത്തത്തിന് ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കണ്ടെത്തിയ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ ഒരേ സംഘമാണോ എന്നും വിവിധ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

 

 

 

 

 

 

ബെംഗളുരുവിലെ സമാന്തര ടെലിഫോൺ എക്സ്ചേ‍ഞ്ചുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തി. ബംഗാളിലെ സേനാ നീക്കം നിരീക്ഷിക്കുന്നതിനായി സിലിഗുഡിയിലെ കരസേന ഹെൽപ്‌ലൈനിലേക്കു വിളിച്ച ചില കോളുകളുടെ അടിസ്ഥാനത്തിൽ മിലിട്ടറി ഇന്റലിജൻസ് നടത്തിയ അന്വേഷണമാണ് ബെംഗളൂരുവിലെ സമാന്തര എക്സ്ചേഞ്ചിൽ എത്തിയത്.

മിലിട്ടറി ഇന്റലിജൻസ് നൽകിയ സൂചനയനുസരിച്ചാണു കർണാടക പൊലീസിലെ തീവ്രവാദ വിരുദ്ധ സെൽ കഴിഞ്ഞ മാസം ബെംഗളൂരുവിലെ 9 കേന്ദ്രങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പിടികൂടിയത്. തുടർന്ന് കോഴിക്കോടും പരിശോധന നടന്നു.

 

 

 

 

 

കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ഉപയോഗിച്ചിരുന്ന സിം കാർഡുകളിൽ ഭൂരിപക്ഷവും അസം, ബംഗാൾ സ്വദേശികളുടെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്തതാണെന്നു പരിശോധനയിൽ കണ്ടെത്തി. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുകാർക്ക് അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് സ്ഥിരമായി പാഴ്സലുകളും കണ്ടെത്തുകയുണ്ടായി. അതിനിർണായകമായ വിവരങ്ങളാണ് ഇതേ സംബന്ധിച്ച് കണ്ടെത്തി കൊണ്ടിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends