Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സായാഹ്ന സവാരിക്കിടെ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ ദമ്പതികളെ മാനഭംഗപ്പെടുത്തി നരഹത്യക്ക് ശ്രമിച്ച കേസ്; പ്രതികളെ ആഗസ്റ്റ് 6 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; പേട്ട പോലീസ് ഒത്താശയോടെ കേസ് പിൻവലിക്കാൻ പ്രതികൾ ഉദ്യോഗസ്ഥരുടെ വീട് കയറി ഭീഷണി മുഴക്കി

30 JULY 2021 06:48 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് സായാഹ്ന സവാരിക്കിടെ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ ദമ്പതികളിലെ ഭാര്യമാരെ കടന്നു പിടിക്കുകയും ലൈംഗിക ചേഷ്ടകൾ കാട്ടി മാനഭംഗപ്പെടുത്തുകയും ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ വാൾകൊണ്ട് വെട്ടി നരഹത്യക്ക് ശ്രമിക്കുകയും ചെയ്ത കേസിൽ 4 പ്രതികളെ അഗസ്റ്റ് 6 ന് ഹാജരാക്കാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ പാർപ്പിച്ചിട്ടുള്ള രണ്ടു പ്രതികളെ ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും അഡീ.സി ജെ എം വിവിജ രവീന്ദ്രൻ ഉത്തരവിട്ടു.


ഇരകളായ യുവതികളുടെ രഹസ്യമൊഴി ജൂലൈ 15 ന് ജുഡീഷ്യൽ മജിസ്ട്രേട്ട് അശ്വതി നായർ രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണയിൽ ഗുണ്ടകളായ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്താലോ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേരാതിരിക്കാനാണ് രഹസ്യ മൊഴിയെടുത്തത്. മാനഭംഗവും നരഹത്യാശ്രമവും ചാർജ് ചെയ്യപ്പെട്ട കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാകയാൽ കേസ് സെഷൻസ് കോടതി വിചാരണക്കായി കമ്മിറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് പ്രതികളെ കോടതി വിളിച്ചു വരുത്തുന്നത്.

 

 

 

 

 

 

 

 

പ്രതികൾക്ക് കുറ്റപത്രത്തിൻ്റെയും വിചാരണക്ക് പ്രോസിക്യൂഷൻ ആശ്രയിക്കുന്ന അനുബന്ധ രേഖകളുടെയും പകർപ്പുകൾ മജിസ്ട്രേട്ട് കോടതി നൽകിയ ശേഷം കേസ് സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കും. ക്രിമിനൽ നടപടി ക്രമത്തിലെ 193 , 209 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് സെഷൻസ് കോടതി വിചാരണക്കായി കമ്മിറ്റ് ചെയ്യുന്നത്.

വഞ്ചിയൂർ പാറ്റൂർ റ്റി.സി. 27/577 ൽ കൊച്ചു രാജേഷ് എന്ന രാകേഷ് ഏലിയാസ് (28) , കണ്ണമ്മൂല കുളവരമ്പിപിൽ വീട്ടിൽ പ്രവീൺ (25) , പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരും കുറ്റക്കാർക്ക് അഭയം കൊടുത്തവരുമായ പട്ടം റ്റി. പി. എസ് നഗറിൽ ഷിജു (25) , നെടുമങ്ങാട് കരിപ്പൂര് പുലിപ്പാറ സുനിത ഭവനിൽ അഭിജിത്ത് (25) എന്നിവരാണ് കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. ഒന്നും രണ്ടും പ്രതികൾ ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.

 

 

 

 

 

 

 


തലസ്ഥാനത്തെ സ്റ്റാച്ച്യു അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ ജീവനക്കാരായ ഹരിയാന സ്വദേശി രവി യാദവ് , ഉത്തർപ്രദേശ് സ്വദേശി ജഗത് സിംഗ് എന്നിവരും ഭാര്യമാരും ആണ് ആക്രമണത്തിനിരയായത്. ജൂൺ 27 ന് രാത്രി 8.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേട്ട അമ്പലത്തുമുക്ക്‌ ടി വി റോഡിലെ റെയ്ൻ ബോ ഫ്ലാറ്റിന് സമീപത്തു കൂടി സായാഹ്ന സവാരി നടത്തത്തിനിടെയാണ് അനിഷ്ട സംഭവം അരങ്ങേറിയത്.

ആക്റ്റീവ സ്ക്കൂട്ടറിൽ വന്ന രണ്ടു പ്രതികൾ യുവതികളെ കൈയ്ക്ക് കടന്നുപിടിക്കുകയും ലൈംഗിക ചേഷ്ടകൾ കാട്ടി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ കൈയ്യേറ്റവും ബലപ്രയോഗവും നടത്തി. പുറകേ നടന്നു വന്ന ഭർത്താക്കൻമാർ ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് ഭർത്താക്കൻമാരെ വെട്ടുകയായിരുന്നു.

 

 

 

 

 

 

 


ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതിനിടയിൽ പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചത് പോലീസായിരുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയ കുടുംബത്തെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ വീട് കയറി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് വിവാദമായതോടെയാണ് കാലവിളംബം വരുത്തിയ പോലീസ് പ്രതികളെ പിടികൂടാൻ തയ്യാറായത്.

 

പേട്ട പോലീസും ഗുണ്ടാസംഘങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് പോലീസ് ഒത്താശയോടെ പ്രതികൾ അന്യസംസ്ഥാനക്കാരായ ഉദ്യോഗസ്ഥരുടെ വീട് തേടിച്ചെന്ന് കേസ് പിൻവലിക്കാൻ ഭീഷണി മുഴക്കിയതെന്ന ആരോപണമുയർന്നിട്ടുണ്ട്.

 

 

 

 

 

 

 

 


പേട്ട , വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി അടി പിടി , കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതിയായ രാകേഷ്. ഇയാൾ 3 കേസുകളിൽ വിചാരണ നേരിടുകയാണ്. 2015 ൽ മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസിൽ 2019 ൽ ജാമ്യത്തിലിറങ്ങി. രണ്ടാം പ്രതിയായ പ്രവീൺ 2015 ൽ മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത സുനിൽ ബാബു കൊലക്കേസിലെ മുഖ്യ പ്രതി കൊപ്ര സുരേഷിൻ്റെ സഹോദരനാണ്. ജൂലൈ 21നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 28 ന് കുറ്റപത്രം സമർപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends