Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രാഹില്‍ കടന്നു വന്നത് മാനസിയും മൂന്നു കൂട്ടുകാരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ; പാതി വഴിയില്‍ ഊണ് അവസാനിപ്പിച്ച്‌ മാനസ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴും ഒരു സംശയവും തോന്നിയില്ല; രാഹിലിനെ കണ്ടപാടെ നീ എന്തിനാണ് ഇവിടെ വന്നതെന്ന് മാനസയുടെ ചോദ്യം!! ബലമായി മാനസയെ റൂമിനകത്തേക്ക് കൊണ്ടു പോയി കതക് കുറ്റിയിട്ട ശേഷം പൊടുന്നനെ കേട്ടത് വെടി പൊട്ടുന്ന ശബ്ദം; ഒരു നാടിനെ തന്നെ നടുക്കിയ സംഭവത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ

30 JULY 2021 07:07 PM IST
മലയാളി വാര്‍ത്ത

മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മൂന്നരയോടെ രാഹില്‍ കടന്ന് വരുന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം വാടകക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് മാനസയും മൂന്ന് കൂട്ടുകാരും താമസിക്കുന്നത്. രാഹില്‍ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിയില്‍ മാനസ അവസാനിപ്പിച്ചു. ഇരുവരും സംസാരിക്കാനായി റൂമിലേക്ക് പോയി. റൂമില്‍ കയറിയ ഉടനെ തന്നെ രാഹില്‍ വാതില്‍ അകത്ത് നിന്ന് കുറ്റിയിടുകയായിരുന്നുവത്രെ.

പിന്നീട് മാനസയുടെ കൂട്ടുകാരികളും കേള്‍ക്കുന്നത് തുടരെ തുടരെയുള്ള രണ്ട് വെടിയൊച്ചകളായിരുന്നു. നെഞ്ചിനും തലക്കുമേറ്റ വെടിയിലാണ് മാനസയുടെ ജീവന്‍ രാഹില്‍ കവര്‍ന്നത്. ശബ്ദം കേട്ട് പെണ്‍കുട്ടികളും നാട്ടുകാരും ഓടിയെത്തും മുമ്പേ അടുത്ത വെടിയൊച്ചയും ഉയര്‍ന്നു. രാഹിലും സ്വയം ജീവിതം അവസാനിപ്പിച്ചു.

 

 

 

 

 

 

ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ട മാനസ (24). രാഹിലും കണ്ണൂര്‍ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്താനായി ഇയാള്‍ കണ്ണൂരില്‍ നിന്ന് കോതമംഗലത്ത് എത്തുകയായിരുന്നു. രാഹിലിനെ കണ്ട മാനസ നീയെന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ചപ്പോള്‍ ഈ പെണ്‍കുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചു കൊണ്ടു പോയി.

ഇവിടെ വച്ചാണ് വെടിവെച്ചത്. ആളുകള്‍ മുറി തുറന്ന് അകത്ത് കടന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്.

 

 

 

 

കണ്ണൂരില്‍ വെച്ച്‌ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ വരെ എത്തുകയുമുണ്ടായി. മാനസയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. രാഹിലിനെ മാനസ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദൃക്സാക്ഷികളുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.

മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഹില്‍ ഇവിടെയെത്തിയതാണെന്നാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും. കൊലയാളി ജീവനൊടുക്കിയതിനാല്‍ കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇനി പൊലീസ് അന്വേഷിക്കുക.

 

 

 

 

മാനസയുടെ പക്കല്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് വെടിയുതിര്‍ത്തത്. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്. ഇരുവരും കമിതാക്കളായിരുന്നുവെന്നും ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞതായി കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ ഷിബു കുര്യാക്കോസ് വ്യക്തമാക്കി.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് മാനസ. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 

 

കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ആറു പെണ്‍കുട്ടികള്‍ രണ്ടു നില കെട്ടിടത്തിനു മുകളിലെ നില വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു. ഒന്നര മാസത്തിനുള്ളില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാകാനിരിക്കെയാണ് മാനസയെ യുവാവ് കൊലപ്പെടുത്തുന്നത്. ഇവര്‍ നേരത്തെ പരിചയമുള്ളവരാണ് എന്നാണ് അറിയുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends