രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി, ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി; ഒടുവില്‍ ആ പകമൂത്ത് കൊലയിലേക്കെത്തി!! കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കോതമംഗലം കൊലപാതകത്തിന്റെ ചുരുളുകൾ ഓരോന്നായി അഴിയുമ്പോൾ മരണം വിശ്വസിക്കാനാകാതെ പകച്ചു നിൽക്കുകയാണ് മാനസയുടെ ഉറ്റവർ

കോതമംഗലത്ത് ഡെന്റല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മാനസയെ യുവാവ് വെടിവെച്ച് കൊല്ലുകയും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ രാഹിൽ എന്ന യുവാവാണ് കൊലയ്ക്ക് ശേഷം ജീവനൊടുക്കിയത്.
രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈ എസ് പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
ശല്യപ്പെടുത്തുകയില്ലെന്ന് രാഹിൽ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തു തീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.
കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഹില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. രാഹിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്.
മാനസ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഹിലിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പരിശോധിച്ചാല്‍ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
മാനസയെ രാഹില്‍ ക്ലോസ് റേഞ്ചില്‍ വെടിവയ്ക്കുകയായിരുന്നു. ചെവിക്കു പിന്നില്‍ വെടിയേറ്റ മാനസ ഉടന്‍ തന്നെ നിലത്തു വീണു. രാഹിലും സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് മാനസ അവസാനമായി കണ്ണൂരിലെ വീട്ടിലെത്തിയത്. ഇന്നലെയും ഇന്നുമെല്ലാം വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുഖ വിവരം അന്വേഷിച്ചിരുന്നു.
https://www.facebook.com/Malayalivartha
























