ഉത്തരേന്ത്യന്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന ഇതരസംസ്ഥാന യുവതിയുടെ പരാതിയില്‍ കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സഫ്ദര്‍ മന്‍സിലില്‍ സഫ്ദര്‍ഹഷ്മി (24) ആണ് പിടിയിലായത്.കുളത്തൂപ്പുഴയിലെ സ്വകാര്യസ്‌കൂളില്‍ ജോലിനോക്കിയിരുന്ന ഉത്തരേന്ത്യന്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് വഞ്ചിക്കുകയും ചെയ്‌തെന്നുകാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ മാസങ്ങള്‍ക്കുമുന്‍പ് കോട്ടയം സ്വദേശിനിയെ വിവാഹം കഴിച്ചെങ്കിലും ബന്ധം വേര്‍പെടുത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























