നിലവിളി മുറിയാതെ 'പാര്‍വണം': മകളുടെ മരണവാർത്ത വിശ്വസിക്കാനാകാതെ മാതാപിതാക്കൾ!! പുഞ്ചിരി തൂകിയ മുഖമായി എന്നും കാണുന്ന സഹോദരിയെ ഇനി കാണാൻ കഴിയില്ലെന്ന് വിശ്വസിക്കാനാകാതെ സഹോദരൻ; ആ വീട്ടിൽ നിന്ന് ദുരന്ത വാര്‍ത്തയറിഞ്ഞതിനു ശേഷം ഉയരുന്നത് കൂട്ട നിലവിളി

നാറാത്ത് ടി .സി ഗേറ്റിനു സമീപത്തെ 'പാര്‍വണ 'ത്തെ വീട്ടിലെ മാനസയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും മകളുടെ മരണവാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. മകള്‍ പഠിക്കുന്ന സ്ഥലത്ത് വെടിയേറ്റു മരിച്ച വാര്‍ത്ത വിശ്വസിക്കാനാവാതെ തരിച്ചു നില്‍ക്കുകയാണിവര്‍.ഈ വീട്ടില്‍ നിന്ന് ദുരന്ത വാര്‍ത്തയറിഞ്ഞതിനു ശേഷം ഉയരുന്നത് കൂട്ട നിലവിളിയാണ്.
വിമുക്തഭടനായ പി. വി. മാധവനെയും പുതിയതെരു രാമഗുരു സ്‌കൂള്‍ അദ്ധ്യാപികയായ ബീനയേയും സഹോദരനായ അശ്വന്തിനെയും സമാധാനിപ്പിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല.
പുഞ്ചിരി തൂകിയ മുഖമായി എന്നും കാണുന്ന മാനസയ്ക്ക് നേരിട്ട ദുരന്തം വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കും കഴിയുന്നില്ല. കൊലപാതക വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ജനങ്ങളെ വീടും പരിസരവും നിറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























