Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

ദുരന്തം ചാനലുകളിലൂടെ ബ്രേക്കിങ് ന്യൂസായി മാറിമറിയുമ്പോള്‍ മാനസയുടെ അച്ഛന്‍ കണ്ണൂര്‍ ടൗണിലെ തളാപ്പില്‍ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു...ഫോണ്‍വിളിച്ച് മകള്‍ക്ക് ചെറിയൊരു വിഷമം.. വേഗം വരണമെന്നേ പറഞ്ഞുള്ളൂ.... കേട്ടപാതി ഓടിയെത്തുമ്പോള്‍ ഭാര്യയുടെ നെഞ്ചുപിളരുന്ന നിലവിളി... വീടിനകത്ത് കടന്നവര്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ നിറകണ്ണുകളോടെ.... കളിച്ചുചിരിച്ചു നടക്കുന്ന മാനസയുടെ മുഖം മായാതെ അയല്‍ക്കാരുടെ മനസ്സില്‍... നെഞ്ചുപിളര്‍ക്കുന്ന കാഴ്ച

31 JULY 2021 05:07 AM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍...

ബീവറേജ് കോർപറേഷനിലേക്ക് മദ്യവുമായി വന്ന ​ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...

കണ്ണീർക്കാഴ്ചയായി... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും...കേസ് പരി​ഗണിക്കുന്നത് ഹൈക്കോടതി ​ ദേവസ്വം ബെഞ്ച്....

ദുരന്തം ചാനലുകളിലൂടെ ബ്രേക്കിങ് ന്യൂസായി മാറിമറിയുമ്പോള്‍ മാനസയുടെ അച്ഛന്‍ കണ്ണൂര്‍ ടൗണിലെ തളാപ്പില്‍ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു...ഫോണ്‍വിളിച്ച് മകള്‍ക്ക് ചെറിയൊരു വിഷമം.. വേഗം വരണമെന്നേ പറഞ്ഞുള്ളൂ.... കേട്ടപാതി ഓടിയെത്തുമ്പോള്‍ ഭാര്യയുടെ നെഞ്ചുപിളരുന്ന നിലവിളി...

പുതിയ തെരുമയ്യില്‍ റോഡിലാണ് നാറാത്ത് രണ്ടാം മൈല്‍ എന്ന ചെറിയ ടൗണില്‍ വലതുവശത്ത് ഒരേനിരയിലാണ് പുത്തന്‍വീട്ടില്‍ തറവാട്ടിലെ നാലുസഹോദരങ്ങളുടെ വീട്. ആ നിരയിലെ രണ്ടാം വീടായ 'പാര്‍വണം' ആണ് കൊല്ലപ്പെട്ട പി.വി. മാനസയുടേത്. ദുരന്തം ചാനലുകളില്‍ ബ്രെയ്ക്കിങ് ന്യൂസായി മാറിമറിയുമ്പോള്‍ അച്ഛന്‍ മാധവന്‍ കണ്ണൂര്‍ ടൗണിലെ തളാപ്പില്‍ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു.



കരസേനയില്‍നിന്ന് വിരമിച്ച മാധവന്‍ ഏതാനും വര്‍ഷങ്ങളായി ടൗണ്‍ ട്രാഫിക് സ്‌റ്റേഷനിലെ ഹോംഗാര്‍ഡാണ്. മൂന്നരയോടെ വീട്ടില്‍നിന്ന് ഫോണ്‍ വന്നു. മകള്‍ക്ക് ചെറിയ വിഷമം നേരിട്ടു, വേഗം വരണം. മാധവന്‍ വീട്ടിലെത്തിയത് യൂണിഫോമിലായിരുന്നു. ചെന്നിറങ്ങുമ്പോള്‍ ഭാര്യ ബീനയുടെ നെഞ്ചുപിളരുന്ന നിലവിളി. അപ്പോഴാണ് ആ അച്ഛന് സംഭവങ്ങളുടെ വ്യാപ്തി മനസ്സിലാകുന്നത്.

ഒന്നുമുതല്‍ പ്ലസ്ടുവരെ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസ. പഠനത്തില്‍ മിടുക്കി. പ്രവേശനപരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയിലാണ് കോതമംഗലത്ത് പ്രവേശനം നേടിയത്. സഹോദരങ്ങളുടെ സമപ്രായക്കാരായ മക്കളുമായി കളിച്ചുചിരിച്ചു നടക്കുന്ന മാനസയുടെ മുഖമാണ് അയല്‍ക്കാരുടെ മനസ്സില്‍. അത് അത്രപെട്ടന്ന് മായുകയുമില്ല.




ഇതുപോലൊരു ചെറിയ പ്രദേശത്തിന് താങ്ങാവുന്നതിനപ്പുറമുള്ള ദുരന്തമായിരുന്നു അത്. ബന്ധുക്കളും പരിചയക്കാരും അയല്‍വാസികളുമായി ഒട്ടേറെപ്പേര്‍ തടിച്ചുകൂടി. വീടിനകത്ത് കടന്നവര്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ നിറകണ്ണുകളോടെ മടങ്ങി.

അഞ്ചരയോടെ മാധവന്റെ ജ്യേഷ്ഠന്‍ വിജയന്‍, ബീനയുടെ സഹോദരന്‍ സനാതനന്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി എന്‍. അശോകന്‍ എന്നിവര്‍ കോതമംഗലത്തേക്ക് പുറപ്പെട്ടു.



 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍...  (5 minutes ago)

പുതിയ സീസണില്‍ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം  (23 minutes ago)

​ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...  (52 minutes ago)

"ഉടൻ" ഗ്രീൻലാൻഡ്  (55 minutes ago)

രണ്ടരമാസം മുമ്പ് പിതാവ് മരിച്ചു... ആ വേർപാടിന്റെ വേദന അണയുമുമ്പേ മകനും....  (57 minutes ago)

കാരക്കാസിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (1 hour ago)

കാമുകിയെ കൊന്ന ശേഷം ഇന്ത്യയിലേക്ക് കടന്ന് കാമുകൻ  (1 hour ago)

പൊങ്കൽ കിറ്റിനു പുറമെ മൂവായിരം രൂപ വീതം...  (1 hour ago)

ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ....  (1 hour ago)

ഇന്നു മുതൽ ​ഗതാ​ഗത നിയന്ത്രണം..  (2 hours ago)

സാമ്പത്തിക ജാഗ്രത! ചെയ്ത നന്മ ദോഷമാകും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക! (Pisces focus)  (2 hours ago)

സംവിധായകൻ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു...  (2 hours ago)

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...  (3 hours ago)

പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം...  (3 hours ago)

Malayali Vartha Recommends