തിരുവനന്തപുരത്ത് ജയിലില്‍ നിന്ന് ഇറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു; രണ്ടുപേര്‍ പിടിയില്‍, കൊലയ്ക്ക് പിന്നില്‍ ഗുണ്ടാ കുടിപ്പകയാണെന്ന് പ്രാഥമിക നിഗമനം
ജയിലില്‍ നിന്നിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നരുവാമൂടാണ് സംഭവം കാപ്പ നിയമം ചുമത്തപ്പെട്ട പ്രതി നരുവാമൂട് ആയക്കോണം സ്വദേശി അനീഷിനെയാണ് വെട്ടിക്കൊന്നത്. വിയ്യൂര്‍ ജയിലില്‍ നിന്നും രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ പുറത്തറിങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നില്‍ ഗുണ്ടാ കുടിപ്പകയാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം നരുവാമൂട് മച്ചേലുള്ള ഹോളോ ബ്രിക്സ് കമ്ബനിയിലായിരുന്നു അനീഷ് താമസിച്ചിരുന്നത്. ഇവിടെ ഉറങ്ങി കിടക്കുമ്ബോഴായിരുന്നു അനീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. വധശ്രമവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അനീഷ്.
https://www.facebook.com/Malayalivartha