കോട്ടയത്ത് വീടിനുള്ളിൽ നിന്നും രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പ്രദേശവാസി നടത്തിയ പരിശോധനയിലാണ് വീടിന്റെ ബാത്റൂമിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്
കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഓട്ട കാഞ്ഞിരത്തിൽ ആളില്ലാത്ത വീടിനുള്ളിൽ നിന്നും രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ദേവരാജൻ 61 നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് സൂചന.
ഇതേ വീടിന്റെ ഉടമ യുടെ രണ്ടാം ഭർത്താവാണ് മരിച്ച ദേവരാജൻ എന്നാണ് പ്രാഥമിക നിഗമനം. രണ്ടു ദിവസമായി പ്രദേശത്തു നിന്നും അതി രൂക്ഷമായ ദുർഗന്ധം ഉണ്ടായിരുന്നു.
ഇതേ തുടർന്ന് ഉച്ചയോടെ പ്രദേശവാസി നടത്തിയ പരിശോധനയിലാണ് വീടിന്റെ ബാത്റൂമിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്.
https://www.facebook.com/Malayalivartha