മാനസയുടെ മരണം മാനസികമായി വേദനിപ്പിച്ചു... മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യ....

കേരളത്തിന് ഞെട്ടലുണ്ടാക്കിയ ഒരു കൊലപാതമായിരുന്നു ഡെന്റൽ വിദ്യാർഥിയായ മാനസയുടേത്. ഇതിന്റെ വിങ്ങൽ കേരളക്കരയ്ക്ക് വിട്ടുമാറുന്നതിന് മുൻപ് മറ്റൊരു സങ്കട വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ഉത്തരേന്ത്യയിൽ മാത്രം കേട്ടുകേൾവിയുള്ള രീതിയിലെ ഒരു കൊലപാതമായിരുന്നു മാനസയുടേത്. തോക്ക് ഉപയോഗിച്ച് തലയിൽ വെടിയുതിർത്തതിന് ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇത്തരത്തിലെ ദാരുണമായ മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് ഒരു യുവാവ് ഇപ്പോൾ ആത്മഹത്യ ചെയ്തു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു യുവാവിന്.
വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിലാണ് ഇന്ന് വിനീഷിനെ കണ്ടെത്തിയത്. തൻ്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതനായ വിനീഷ് നിർമ്മാണ തൊഴിലാളിയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
കോതമംഗലത്തു കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ എല്ലാവരും സാക്ഷിയായത് വികാരനിർഭര രംഗങ്ങൾക്ക്. രാവിലെ ഏഴരയോടെയാണ് കണ്ണൂര്‍ നാറാത്തെ വീട്ടില്‍ മാനസയുടെ മൃതദേഹമെത്തിച്ചത്. രക്ഷിതാക്കളും സഹോദരനും അടുത്ത ബന്ധുക്കളും കണ്ട ശേഷം, വീട്ടുമുറ്റത്ത് പൊതുദര്‍ശനം.
മാനസയുടെയും കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ച രഖിലിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. മാനസയെ കണ്ണൂര്‍ പയ്യാമ്പലത്തും രഖിലിനെ പിണറായി പന്തക്കപ്പാറ ശ്മശാനത്തിലുമാണു സംസ്കരിച്ചത്. സഹോദരനും അച്ഛന്‍റെ മൂത്ത സഹോദരന്റെ മക്കളും ചേർന്നു മാനസയുടെ കര്‍മങ്ങള്‍ ചെയ്തു.
രാവിലെ തലശേരി മേലൂരിലെ വീട്ടിലെത്തിച്ച രഖിലിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു.
അതേസമയം, മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ സഹപാഠികളായ കൂടുതൽ കുട്ടികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും ഇതോടൊപ്പം തുടരുകയാണ്. കൊലപാതകത്തിനു മുൻപ് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രഖിൽ നടത്തിയ ബീഹാർ യാത്രയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
രഖിലിന്റെ അടുത്ത സുഹൃത്ത് ആദിത്യനിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തോക്കിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ എടുത്ത തോക്ക് ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിൻ്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങുകയുമുണ്ടായി.
ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര.
https://www.facebook.com/Malayalivartha
























