Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

ഒടുവിൽ മലക്കം മറിഞ്ഞു.... ഓണക്കിറ്റ് കൊടുക്കാൻ പ്രമുഖരും ഫോട്ടോ എടുപ്പും... ഹാലിളകി വ്യാപാരികൾ... വീണ്ടും വിവാദമായി സർക്കാർ നിർദേശം

01 AUGUST 2021 09:25 PM IST
മലയാളി വാര്‍ത്ത

നാളെ മുതലായിരിക്കും സംസ്ഥാനത്താകെ റേഷൻ കടകളിലൂടെ ഓണകിറ്റിന്റെ വിതരണം നടത്താനിരിക്കുന്നത്. കിറ്റ് വിതരണത്തിനു മുന്നേ തന്നെ നിരവധി പൊല്ലാപ്പുകൾ ഇതിനു പിന്നാലെ ഉണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ഇന്നലെ ഓണകിറ്റിന്റെ ഉദ്ഘാടനം തിരുവന്തപുരത്ത് നടന്നിരുന്നു. ഇനി നടക്കാനിരിക്കുന്ന വിതരണത്തിലാണ് നിലവിൽ പുലിവാല് പിടിച്ചിരിക്കുന്നത്.

നാളെ മുതൽ സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഓണക്കിറ്റ് വിതരണം പ്രമുഖരെ വച്ച് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ഭക്ഷ്യവകുപ്പ് തുടക്കത്തിൽ നൽകിയ നിർദ്ദേശം. ഉദ്ഘാടനത്തിന്റെ ഫോട്ടോയെടുത്ത് പോസ്‌റ്റർ പതിക്കണമെന്ന വിചിത്രമായ നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട് എന്ന് പറയപ്പെടുന്നുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾക്കിടെ ഓണക്കിറ്റ് വിതരണത്തിന് ഉദ്ഘാടകരെ കണ്ടെത്താൻ റേഷൻ കടകൾക്കാണ് ഉത്തരവാദിത്തം. എന്നാൽ ഈ വിചിത്രമായ സർക്കാർ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് റേഷൻ വ്യാപാരികൾ.

വ്യാപാരികൾ ഇത്തരം നിലപാട് അറിയിച്ചതോടെ ഓണക്കിറ്റ് വിതരണം വിവാദത്തിലായി മാറിയിരിക്കുകയാണ്. നാളെ രാവിലെ എട്ടരക്കാണ് ഇത്തരത്തിൽ പ്രമുഖർ കിറ്റ് വിതരണം ചെയ്യാനായി എത്തേണ്ടത്.

കോവിഡിന്റെ കർശന നിയന്ത്രണങ്ങൾ ഒരു വശത്ത് നിലനിർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ ഓരോ മുക്കിലും മൂലയിലും ഓണക്കിറ്റിന്റെ വിതരണോദ്ഘാടന മാമാങ്കത്തിന് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ ആനിൽ ഇന്നലെ നിർവഹിച്ചു കഴിഞ്ഞതാണ്. പക്ഷേ, അവിടുംകൊണ്ട് അവസാനിപ്പിക്കാൻ സർക്കാർ ഒരുക്കമല്ല. സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും വിതരണോദ്ഘാടനത്തിന് നടത്താനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം.

ഇതിന് ശേഷം ആ ചിത്രം പോസ്‌റ്ററായി പതിക്കണം. എം.പി, എംഎൽഎ, അതല്ലെങ്കിൽ പഞ്ചായത്തംഗം വരെയുള‌ളവരിൽ ആരെയും ഉദ്ഘാടകനാക്കാമെന്നാണ് റേഷൻ ഇൻസ്‌പെക്‌ടർമാരും താലൂക്ക് സപ്ളൈ ഓഫീസർമാരും റേഷൻ വ്യാപാരികൾക്ക് സർക്കുലറിൽ നൽകിയിരിക്കുന്ന നിർദ്ദേശം.

ഉദ്ഘാടന ചിത്രം ഓഫീസർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിടണമെന്നും മികച്ച ചിത്രത്തിന് സമ്മാനമുണ്ടെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇത് അനാവശ്യ ധൂർത്താണെന്ന് കാട്ടി ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നിർദ്ദേശം തള‌ളിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികാലത്തെ ഉദ്ഘാടനമാമാങ്കം അനാവശ്യ ധൂർത്താണെന്നാണ് ഉയരുന്ന ആക്ഷേപം. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നിർദ്ദേശം പാലിക്കില്ലെന്ന് വ്യക്തമാക്കി.

സർക്കുലർ വിവാദമായതോടെ വിശദീകരണവുമായി മന്ത്രിയെത്തി. ഉദ്ഘാടനം നടത്താൻ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി വിശദീകരിക്കുന്നു.

കിറ്റിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സ്പെഷ്യൽ കിറ്റ് വച്ച് പരസ്യം നൽകാനുള്ള സർക്കാർ താത്പര്യം സർക്കുലറിൽ മറ നീങ്ങുന്നത്. ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ഓണക്കിറ്റിലെ കല്ലു കടിയാവുകയും ചെയ്തു.

ഉദ്ഘാടനത്തിന് പ്രതിപക്ഷത്തെ ജനപ്രതിനിധിയെ ക്ഷണിച്ചാൽ പ്രശ്നമാകുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ടായിരുന്നു. മികച്ച ഉദ്ഘാടനങ്ങൾക്ക് പാരിതോഷികം നൽകുമെന്ന് ഉത്തരവിലുണ്ട്.

എന്നാൽ, ഉദ്ഘാടനത്തിന് ആളു കൂടിയാൽ പൊലീസ് നടപടിയുണ്ടാമോ എന്ന ഭീതിയും വ്യാപാരികൾ പങ്കുവച്ചിരുന്നു. അതിജീവന കിറ്റിനെ രാഷ്ട്രീയ വൽക്കരിക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് നാടുനീളെ ഉദ്ഘാടനങ്ങൾക്ക് നിർദേശിക്കുന്ന വിവാദ ഉത്തരവ് പുറത്തായത്.

അതേസമയം ഉദ്ഘാടനം നടത്താൻ പറഞ്ഞിട്ടില്ലെന്നും കിറ്റ് വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇങ്ങനെ നി‌ർദ്ദേശിച്ചതെന്നും തീരുമാനത്തിന് പിന്നിൽ രാഷ്‌ട്രീയം ഇല്ലെന്നും ഓണക്കിറ്റിൽ രാഷ്‌ട്രീയം കലർത്തരുതെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇതിനോട് പ്രതികരിച്ചത്.

വിതരണത്തിന് മേൽനോട്ടം വഹിക്കാൻ മാത്രമാണ് ഒരാളെ കണ്ടെത്താനായി ആവശ്യപ്പെട്ടിട്ടുള്ളത്. അതിന് മറ്റ് മാനങ്ങൾ കല്പിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നലെ രാവിലെ 8.30നായിരുന്നു ഭക്ഷ്യമന്ത്രി ജിആർ അനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ഇടപ്പഴഞ്ഞി റേഷൻ കടയിലാണ് കിറ്റ് വിതരണ ഉദ്ഘാടനം നടന്നത്.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. അടുത്ത മാസം 18 ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (15 minutes ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (20 minutes ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (54 minutes ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (1 hour ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (1 hour ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (1 hour ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (2 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (4 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (4 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (4 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (5 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (5 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (6 hours ago)

Malayali Vartha Recommends